അമരാവതി : ആന്ധ്രാപ്രദേശിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് നിരവധി നാശനഷ്ടങ്ങൾ. കനത്ത മഴയിലും ഉരുൾപൊട്ടലിലും ഇതുവരെ 10 പേർ മരിച്ചു വിജയവാഡ, ഗുണ്ടൂർ നഗരങ്ങളിൽ നിർത്താതെ പെയ്യുന്ന മഴ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്.
പലയിടങ്ങളിലും വെള്ളം കയറിയിരിക്കുന്നതിനാൽ ഗതാഗതവും സ്തംഭിച്ചിരിക്കുന്ന അവസ്ഥയിലാണ്.
വിജയവാഡ നഗരത്തിൽ നിർത്താതെ പെയ്ത മഴയെ തുടർന്ന് മുഗൾരാജപുരത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് നിരവധി പേർ മരിച്ചത്. രണ്ട് പതിറ്റാണ്ടിനിടയിലെ റെക്കോർഡ് മഴയാണ് ഞായറാഴ്ച വിജയവാഡയിൽ പെയ്തത്. ഉരുൾപൊട്ടലിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ നശിക്കുകയും ചെയ്തു.
വിജയവാഡയിലെ മലയോരമേഖലയിലെ താമസക്കാരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിജയവാഡ നഗരം വെള്ളക്കെട്ടിലായതിനാൽ നിരവധി ബസ് സർവീസുകൾ റദ്ദാക്കി. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ കാസിപേട്ടിന് സമീപം ട്രാക്ക് തകരാറിലായതിനാൽ വിജയവാഡയിൽ നിന്നും ഗുണ്ടൂരിൽ നിന്നും സെക്കന്തരാബാദിലേക്കുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി.
Discussion about this post