ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. ജമ്മുകശ്മീരിലെ ജമ്മു ദർബാറിന് സമീപമുള്ള സുൻജ്വാൻ സൈനിക ക്യാമ്പിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരു സൈനികന് സാരമായി പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ 10:50 ഓടെയാണ് ക്യാമ്പിലെ സെൻട്രി പോസ്റ്റിന് സമീപം ആക്രമണം ഉണ്ടായത്. പിന്നാലെ ഭീകരർക്കെതിരെ സൈന്യം തിരിച്ചടിച്ചു. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണ രേഖയിൽ (എൽഒസി) നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് മൂന്ന് ഭീകരരെങ്കിലും കൊല്ലപ്പെട്ടിരുന്നു . ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് പറയുന്നതനുസരിച്ച്, കുപ്വാരയിലെ മച്ചിൽ സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു, മറ്റൊരു ഭീകരനെ കുപ്വാരയിലെ താങ്ധർ സെക്ടറിൽ വെടിവച്ചു കൊന്നു.
Discussion about this post