ന്യൂഡൽഹി: ആം ആദ്മി നേതാവും എംഎൽഎയുമായ അമാനത്തുള്ള ഖാൻ അറസ്റ്റിൽ. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എഎപി നേതാവിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇഡി ഡൽഹിയിലെ ഒക്‌ലയിലെ അമാനത്തുള്ള ഖാന്റെ വസതിയിൽ എത്തിയത്.
ഡൽഹി വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എഎപി നേതാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഡൽഹിയിലെ ഇഡിയുടെ ഓഫീസിലേയ്ക്ക് മാറ്റി.
തന്നെ അറസ്റ്റ് ചെയ്യാൻ ഇഡി സംഘം വസതിയിലെത്തിയതായി അമാനത്തുള്ള ഖാൻ ഇന്ന് രാവിലെ പങ്കുവച്ച വീഡിയോയിൽ സ്ഥിരീകരിച്ചിരുന്നു. താൻ ഇഡിയുടെ എല്ലാ നോട്ടീസുളോടും പ്രതികരിച്ചിരുന്നു എന്നും എന്നിട്ടും അവർ റെയ്ഡിന് എത്തി എന്നുമായിരുന്നു എഎപി നേതാവിന്റെ വിശദീകരണം. ജനങ്ങളൈ സത്യസന്ധമായി സേവിക്കുന്നത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു.
Discussion about this post