എറണാകുളം :വനം മന്ത്രി എകെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പിയിൽ ധാരണയായതായി സൂചന. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം . എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകുമെന്നുമാണ് വിവരം.
പി സി ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായി എൻ.സി.പി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രനേതൃത്വത്തിൻറെ നിലപാട് വ്യക്തമായാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കും. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണു സൂചനകൾ. സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചർച്ച നടന്നിരുന്നു. തുടർന്നാണ് തീരുമാനം ദേശീയ നേതൃത്വത്തെ അറിയിച്ചത്. അന്തിമ തീരുമാനം വന്നാൽ ഉടൻ നടപടികളിലേക്ക് കടക്കും.
അതേസമയം വിഷയത്തിൽ ഔദ്യോഗികമായി ഒരു അറിയിപ്പും വന്നിട്ടില്ല. പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട് എന്ന് കെ. തോമസ് പറഞ്ഞു.













Discussion about this post