അഹമ്മദാബാദ്: ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഗുജറാത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെ കാണാതായ ഉദ്യോഗസ്ഥർക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പോർബന്ദറിലെ മോർട്ടർ ടാങ്കർ ഹരി ലീലയിൽവച്ച് പരിക്കേറ്റ അംഗത്തെ ചികിത്സയ്ക്കായി കരയിലെത്തിക്കാൻ പോയതായിരുന്നു നാലംഗ സംഘം. എന്നാൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ഹെലികോപ്റ്റർ കടലിൽ തന്നെ അടിയന്തിരമായി ഇറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എഎൽച്ച് ഹെലികോപ്റ്റർ ആയിരുന്നു അടിയന്തിരമായി താഴെയിറക്കിയത്.
വിവരം അറിഞ്ഞയുടൻ നാവിക സേനാംഗങ്ങൾ ഉൾപ്പെടെ സംഭവ സ്ഥലത്ത് എത്തി. എന്നാൽ മൂന്ന് പേരെ കടലിൽ കാണാതെ ആകുകയായിരുന്നു. പരിക്കേറ്റ ഒരാളെ കരയിൽ എത്തിച്ചു. ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ നാല് കപ്പലുകളും രണ്ട് വിമാനങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
Discussion about this post