ചെന്നൈ : മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെയും കൂട്ട് നിന്ന സഹോദരിയെയും അറസ്റ്റ് ചെയ്ത് പോലീസ് . തമിഴ്‌നാട്ടിലാണ് സംഭവം. നാല് വയസുള്ള മകൾ പൂവരശിയെയാണ് അമ്മ കൊലപ്പെടുത്തിയത്.
കാമുകൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിൽ നാമക്കൽ ജില്ലയിൽ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനിയായ 23 കാരി സ്നേഹയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ് മുത്തയ്യയ്ക്കും മകൾ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. സ്‌നേഹ ഏറെ നാളായി മറ്റൊരാളുമായി പ്രണയ ബന്ധത്തിലായിരുന്നു. അടുത്തിടെ ഭർത്താവിനെ ഉപേക്ഷിച്ച് സ്‌നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. എന്നാൽ കുട്ടിയുള്ളതിനാൽ യുവാവിൻറെ വീട്ടുകാർ സ്‌നേഹയെ സ്വീകരിച്ചില്ല. ഇവർ പോലീസിൽ കേസ് കൊടുക്കുകയും ചെയ്തിരുന്നു. പോലീസ് സ്‌നേഹയെ ഗാന്ധിപുരത്തേ വീട്ടിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു.
കാമുകൊപ്പം ജീവിക്കാൻ മകൾ തടസമാകുമെന്ന് കണ്ടാണ് സ്‌നേഹ നാല് വയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സെന്താമംഗലം സ്വദേശിയായ ശരത്തുമായി സ്നേഹ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ശരത്തും ചെന്നൈയിലാണ് താമസിച്ചിരുന്നത്.
Discussion about this post