കൊല്ലം; മിൽമയുടെ നീല കവർ പാൽ വിതരണം കൊല്ലം ജില്ലയിൽ താത്കാലികമായി നിർത്തിവച്ചു. കവറിലെ ചോർച്ച കാരണമാണ് നിർത്തി വച്ചിരിക്കുന്നത്. രൂപയ്ക്ക് ലഭിച്ചിരുന്ന അര ലിറ്റർ പാലി?ന്റെ വിതരണമാണ് നിറുത്തിയത്. ഗുണനിലവാരമുള്ള കവർ ലഭിച്ചതിന് ശേഷം പുനരാരംഭിക്കും.
സ്വകാര്യ കമ്പനിയാണ് മിൽമയ്ക്ക് കവർ നിർമ്മിച്ച് നൽകുന്നത്. അടുത്തിടെ കിട്ടിയ നീല കവറിന് കട്ടി കുറവായതിനാൽ രണ്ട് വശങ്ങളിലും മുറിച്ച് ഒട്ടിക്കുന്ന ഭാഗത്ത് കൂടി പായ്ക്കിംഗ് സമയത്ത് തന്നെ പാൽ ചോരുകയായിരുന്നു. ഇതിന് പുറമേ വിതരണത്തിന് കൊണ്ടുപോകുന്ന സമയത്തും കടകളിൽ വച്ചും പാൽ ചോർന്ന് നഷ്ടം വർദ്ധിച്ചതോടെയാണ് നീല കവറിലെ പായ്ക്കിംഗ് നിറുത്താൻ തീരുമാനിച്ചത്.
ജില്ലയിലെ മിൽമയുടെ ഉപഭോക്താക്കൾ 28 രൂപ നൽകി 525 മില്ലി ലിറ്റിറിന്റെ വെള്ള കവർ പാൽ വാങ്ങണം. 60,000 ലിറ്റർ നീല കവർ പാലാണ് ജില്ലയിൽ ഒരു ദിവസം മിൽമ വിതരണം ചെയ്തിരുന്നത്.
Discussion about this post