കൊൽക്കത്ത : കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ കശാപ്പുകാർ എന്ന് വിശേഷിപ്പിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎ അരുന്ധതി മൈത്ര. മുഖ്യമന്ത്രി മമത ബാനാർജിക്ക് നേരെ ചൂണ്ടുന്ന വിരലുകൾ എങ്ങനെ താഴ്ത്തണമെന്ന് തനിക്കറിയാമെന്ന് എംഎൽഎ പറഞ്ഞു. വീഡിയോ ബിജെപി എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
ടിഎംസി എംഎൽഎ ലൗലി മൈത്ര ഇപ്പോൾ ഡോക്ടർമാരെ കശാപ്പുകാരായാണ് കാണുന്നത്. ലൗലി മൊയ്ത്രയ്ക്ക് അസുഖം വന്നാൽ ഈ ‘കശാപ്പുകാരുടെ’ അടുത്തൊന്നും പോകില്ലെന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് ലൗലി മൈത്രയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് കീയ ഘോഷ് പറഞ്ഞു .
അനുദിനം ഡോക്ടർമാർ കശാപ്പുകാരായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ പേരിൽ അവർ എന്താണ് ചെയ്യുന്നത്? ഗ്രാമപ്രദേശങ്ങളിൽ നിന്ന് വരുന്ന പാവപ്പെട്ടവരിൽ വൈദ്യസഹായം നൽകാത്ത ഈ ഡോക്ടേഴ്‌സ് മനുഷ്യത്വമുള്ളവരാണോ? എന്നാണ് വീഡിയോയിൽ അരുന്ധതി മൈത്ര പറയുന്നത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂർ സൗത്ത് അസംബ്ലി സീറ്റിൽ നിന്നുള്ള ടിഎംസി എംഎൽഎയും അഭിനേതാവ് കൂടിയാണ് അരുന്ധുതി മൈത്ര.
ആഗസ്റ്റ് 9 ന് ആർജി കാർ ഹോസ്പിറ്റലിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടർന്ന് നീണ്ട പ്രതിഷേമാണ് നടക്കുന്നത്.
Discussion about this post