ടോക്കിയോ: ഉറങ്ങുക എന്നത് മനുഷ്യനെ സംബന്ധിച്ച് ആവിശ്യകരമായ കാര്യമാണ്. ആരോഗ്യകരമായ ജീവിതത്തിന് ഒരു മനുഷ്യൻ ശരാശരി ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധർ അവകാശപ്പെടുന്നത്
. നന്നായി ഉറങ്ങിയില്ലെങ്കിൽ അത് നമ്മുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കും എന്നാണ് പറയുന്നത്. എന്നാൽ കഴിഞ്ഞ 12 വർഷമായി ആകെ അര മണിക്കൂർ മാത്രം ഉറങ്ങുന്ന ആളെ കുറിച്ചാണ് പറയാൻ പോവുന്നത്.
ഡെയ്‌സുക്ക് ഹോറി എന്ന ജപ്പാനീസ് സ്വദേശിയാണ് 12 വർഷമായി 30 മിനിറ്റ് മാത്രം ഉറങ്ങുന്ന ആ യുവാവ് .ജപ്പാനിൽ നിന്നുള്ള ഒരു സംരംഭകനാണ് ഡെയ്സുക്ക് . തന്റെ ജീവിതം ഇരട്ടിയാക്കാൻ വേണ്ടിയാണ് ഉറക്കം കുറച്ചത് എന്നാണ് യുവാവ് പറയുന്നത്. കുറഞ്ഞ ഉറക്കത്തിലും തന്റെ ശരീരത്തെയും തലച്ചോറിനെയും സാധാരണ രീതിയിൽ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിച്ചതായും യുവാവ് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് നിങ്ങൾ കാപ്പി കുടിക്കുകയോ മറ്റു കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് ഉറക്കം ഒഴിവാക്കാനാകും എന്ന് ഡെയ്സുക്ക് പറഞ്ഞു.
നമ്മൾ ഇങ്ങനെ ഉറങ്ങാതെ ഇരുന്നാൽ ഒന്നും തന്നെ സംഭവിക്കാൻ പോവുന്നില്ല എന്നാണ് യുവാവ് പറയുന്നത്. ജോലിയിൽ സ്ഥിരമായ ശ്രദ്ധ ആവശ്യമുള്ള ആളുകൾക്ക് ദീർഘമായ ഉറക്കത്തേക്കാൾ ഉറങ്ങാതെ ഇരിക്കുകയാണ് ചെയ്യേണ്ടത്.
ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഡോക്ടർമാരും അഗ്നിശമന സേനാംഗങ്ങളും. ഇവർക്ക് വിശ്രമ കാലയളവ് കുറവാണ്, പക്ഷേ ഉയർന്ന കാര്യക്ഷമത നിലനിർത്തുന്നു’- യുവാവ് കൂട്ടിച്ചേർത്തു.
ഹോറിയുടെ അവകാശവാദങ്ങൾ പുറത്തുവന്നതിന് പിന്നാലെ ജപ്പാനിലെ യോമിയുരി ടിവി ഒരു റിയാലിറ്റി ഷോയിൽ യുവാവിനെ പങ്കെടുത്തിരുന്നു. മൂന്ന് ദിവസമാണ് യോമിയുരി ടിവി അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചത്. ഹോറി ഒരു ദിവസം വെറും 26 മിനിറ്റ് മാത്രമാണ് ഉറങ്ങിയതെന്നും യോമിയുരി ടിവി അവകാശപ്പെട്ടു.
Discussion about this post