ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ മഹ്സി തഹ്സിലിൽ, കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ചെന്നായ ആക്രമണത്തിൽ എട്ട് കുട്ടികളടക്കം ഒൻപത് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത് . മൃഗങ്ങൾ മനുഷ്യജീവന് ഭീഷണിയാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരികയാണ്. എന്തുകൊണ്ടാണ് ബഹ്റൈച്ചിലെ ചെന്നായകൾ നരഭോജികളായി മാറുന്നത്…. ?
2002 – 2020 കാലഘട്ടത്തിൽ നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നേച്ചർ റിസർച്ച് നടത്തിയ ഒരു ആഗോള പഠനത്തിൽ പറയുന്നത് ചെന്നായ ആക്രമിക്കാൻ സാധ്യത വളരെ കുറവാണ് എന്നാണ്. എന്നാൽ ഈ കാലയളവിൽ ലോകമെമ്പാടും മനുഷ്യർക്കെതിരെ മാരകമായ 26 ചെന്നായ ആക്രമണങ്ങൾ മാത്രമേ നടന്നിട്ടുള്ളൂവെന്ന് പഠനം കാണിക്കുന്നു. ഇതിൽ നാലെണ്ണം ഇന്ത്യയിലായിരുന്നു.
അപ്പോൾ, ബഹ്റൈച്ചിൽ എന്താണ് സംഭവിക്കുന്നത് ?
ഇതിന് പിന്നിൽ പ്രതികാര സിദ്ധാന്തമാണ്. കാടുകളിലാണ് ചെന്നായകൾ വസിക്കുന്നില്ലെന്ന് നാം ആദ്യം മനസ്സിലാക്കണം. ഇവ നൂറ്റാണ്ടുകളായി മനുഷ്യ ആവാസവ്യവസ്ഥയിൽ ജീവിക്കുന്നവയാണ്. ചെന്നായകൾ ഏറ്റവും ബുദ്ധിയുള്ള മൃഗങ്ങളിൽ ഒന്നാണ്. അവയെ മറ്റ് മാംസഭുക്കുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് പ്രതികാരം ചെയ്യാനുള്ള അവരുടെ പ്രവണതയാണ് എന്നാണ് ഐഎഫ്എസ് ഓഫീസറും സീനിയർ ഫോറസ്റ്ററും ദുധ്വ നാഷണൽ പാർക്കിന്റെ മുൻ ഡയറക്ടറുമായ സഞ്ജയ് പഥക് പറയുന്നത്. ഇത് അൽപ്പം വിചിത്രമായി തോന്നുമെങ്കിലും ഇത് സത്യമാണ്.
ഉത്തർപ്രദേശിന്റെ ചരിത്രത്തിലെ രണ്ട് സുപ്രധാന കാലഘട്ടങ്ങൾ ഇതിന് പിന്നിൽ പറയേണ്ടതുണ്ട്. ആദ്യം 1990-കളുടെ മധ്യത്തിലും പിന്നീട് 2003-ലും. 1996-ൽ പ്രതാപ്ഗഡിലാണ് ചെന്നായ്ക്കൾ 12 കുട്ടികളെ ആക്രമിച്ചത്. കർഷകർ നദിക്കടുത്തുള്ള ഒരു വയലിൽ ജോലി ചെയ്യുന്നതിനിടെ ആഴം കുറഞ്ഞ ഒരു ഗുഹയിൽ ചെന്നായക്കുട്ടികളെ കണ്ടെത്തി. ചെന്നായകളെ ഭയന്ന് അവർ ചെന്നായക്കുട്ടികളെ തീയിലേക്ക് എറിഞ്ഞു കൊന്നു. ഇത് ചെന്നായ്ക്കളെ രോഷാകുലരാക്കി. അടുത്തുള്ള ഗ്രാമങ്ങളിലെ കുട്ടികളെ ആക്രമിക്കാൻ അവരെ നയിച്ചു. 2003ൽ ബൽറാംപൂർ ജില്ലയിൽ കർഷകർ ആവാസവ്യവസ്ഥ നശിപ്പിച്ചതിനെ തുടർന്ന് ചെന്നായ്ക്കൾ കുട്ടികളെ ലക്ഷ്യമിട്ട് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വന്യജീവികളുമായുള്ള മനുഷ്യന്റെ ഇടപെടലിന്റെ മാരകമായ പ്രത്യാഘാതങ്ങളാണ് ഇത് എടുത്തുകാണിക്കുന്നത്.
പഥക് ഒഴികെ, ചില വനപാലകർ വിശ്വസിക്കുന്നത് ആവാസവ്യവസ്ഥയുടെ നഷ്ടവും മനുഷ്യമാംസത്തോടുള്ള ഇഷ്ടവും ചെന്നായകളെ നരഭോജികളാക്കി മാറ്റിയിരിക്കാമെന്നാണ്. ഒരു ചെന്നായ ഒരു കുട്ടിയുടെ മാംസം ഭക്ഷിച്ചാൽ പിന്നീട് ഇവ അത് തന്നെ തേടി പോവും. കുട്ടികളുടെ മൃദുവായ മാംസവും അവയുടെ ദുർബലതയും മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് അവയെ എളുപ്പത്തിൽ ഇരയാക്കുന്നു. ഇത് ചെന്നായയെ നരഭോജിയാകാൻ ഇടയാക്കും. 1972-ലെ ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമത്തിൽ ചെന്നായകളെ ഷെഡ്യൂൾ 1 ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അത് അവർക്ക് ഏറ്റവും ഉയർന്ന സംരക്ഷണം നൽകുന്നു.
Discussion about this post