തിരുവനന്തപുരം : ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കും ഒക്കെ തൽക്കാലം ഒരു ഇടവേള കൊടുക്കാം. കേരളത്തിന് ഇപ്പോൾ ആവശ്യം അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിച്ച് അവരുടെ കളി നേരിട്ട് കാണുക എന്നുള്ളതാണ്. ആ വലിയ ലക്ഷ്യത്തിന്റെ ഭാഗമായി അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനായി യാത്രയാവുകയാണ് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനായി മന്ത്രി വി അബ്ദുറഹ്മാൻ നാളെ സ്പെയിനിലേക്ക് പുറപ്പെടും. മാഡ്രിഡിൽ എത്തിയശേഷം അർജന്റീന ടീമിന്റെ പ്രതിനിധികളുമായി ചർച്ച നടത്താനാണ് തീരുമാനം. നാളെ പുലർച്ചയാണ് കായിക മന്ത്രി സ്പെയിനിലേക്ക് പോകുന്നത്.
കായിക മന്ത്രി വി അബ്ദു റഹ്മാനൊപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് യാത്ര തിരിക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പ് കിരീടം അർജന്റീന ടീം നേടിയപ്പോൾ തന്നെ കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്ന്. പറഞ്ഞ വാക്കുകൾ എന്ത് വിലകൊടുത്തും പാലിക്കുന്ന എൽഡിഎഫ് സർക്കാർ അർജന്റീന ടീമിനെയും കൊണ്ട് തന്നെ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കായിക പ്രേമികൾ.
Discussion about this post