ഗാന്ധിനഗർ : ഗുജറാത്തിലെ കച്ച് മേളയിൽ ഇത്തവണ താരമായി മാറിയത് ‘ഓധൻ’ എന്ന എരുമയാണ്. മേളയിൽ വിൽപ്പനയ്ക്കായി എത്തിച്ച ഓധനെ റെക്കോർഡ് തുകക്കാണ് വില്പന നടത്തിയത്. വന്‍ ഡിമാൻഡ് ഉണ്ടായിരുന്ന ഈ എരുമയെ 7. 11 ലക്ഷം രൂപയ്ക്കാണ് വിൽപ്പന നടത്തിയത്.
ബന്നി ഇനത്തിൽപ്പെട്ട എരുമയാണ് ഓധൻ. ഈ ഇനത്തിൽപ്പെട്ട എരുമയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ ചന്ദ്രല ഗ്രാമത്തിലെ മംഗൾദൻ ഗധ്വിയുടെ ഉടമസ്ഥതയിലുള്ള എരുമയായിരുന്നു ഓധൻ. കന്നുകാലി കർഷകനായ
ഗോവ ഭായ് റാബാരി ആണ് കച്ച് മേളയിൽ വച്ച് 7.11 ലക്ഷം രൂപയ്ക്ക് എരുമയെ വാങ്ങിയത്.
ഉയർന്ന പാലുൽപാദന ക്ഷമതയ്ക്ക് പേരുകേട്ട എരുമകളാണ് ബന്നി എരുമകൾ. വരൾച്ച ബാധിത പ്രദേശമായ കച്ച് മേഖലയിൽ ആണ് ഇവ കൂടുതലായി വളർത്തപ്പെടുന്നത്. വരൾച്ചയെ അതിജീവിക്കാനുള്ള ശേഷിയാണ് ബന്നി എരുമകളുടെ മറ്റൊരു പ്രധാന സവിശേഷത. മറ്റ് ഇനങ്ങളിൽ പെട്ട എരുമകളെക്കാൾ വളരെ കുറവ് ജലത്തിന്റെ ആവശ്യം മാത്രമേ ഇവയ്ക്ക് ഉള്ളൂ. ബന്നി എരുമകളിൽ തന്നെ ഏറ്റവും ഉയർന്ന പാലുൽപാദന ക്ഷമത ആയിരുന്നു ഓധന്റെ പ്രത്യേകത. പ്രതിദിനം ശരാശരി 20 ലിറ്ററോളം പാലാണ് ഓധൻ ഉല്പാദിപ്പിച്ചിരുന്നത്.
Discussion about this post