വളരെ വിചിത്രമായ ഒരു വിവാഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്വയം വിവാഹം കഴിച്ച ഒരു മോഡലിന്റെ വീഡിയോ. കഴിഞ്ഞ വർഷം ലണ്ടനിലാണ് സ്വയം വിവാഹം ചെയ്ത് സുല്ലെൻ കാരി വൈറൽ താരമായി മാറിയത്.
ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മോഡൽ. സ്വയം വിവാഹം കഴിച്ചുകൊണ്ടുള്ള ജീവിതം ബോറടിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മോഡൽ വിവാഹ മോചനത്തിന് ഒരുങ്ങുകയാണ്. ഇതിനായി വിവാഹ മോചന ഹർജിയും ഇവർ ഫയൽ ചെയ്തിട്ടുണ്ട്.
ബ്രസീലിൽ നിന്നുള്ള മോഡലും സമൂഹമാദ്ധ്യമ ഇൻഫ്‌ളുവൻസറുമായ 36കാരി സുല്ലെൻ കാരി ഒരു വർഷം മുമ്പാണ് സ്വയം വിവാഹം ചെയ്തത്. എന്നാൽ, ഇപ്പോൾ തനിക്ക് ബോറടിച്ചെന്നും വിവാഹമോചനം നേടാൻ പോവുകയാണെന്നും അവർ പറഞ്ഞു. വിവാഹം കഴിഞ്ഞ് തനിക്ക് വല്ലാതെ ഏകാന്തത അനുഭവപ്പെടുന്നു. അതുകൊണ്ടാണ് വിവാഹമോചനം നേടാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
Discussion about this post