ബെർലിൻ:ചരിത്രം സൃഷ്ടിച്ച് ജർമ്മനിയുടെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി. ജർമൻ സംസ്ഥാനമായ തൂറിംഗിയയിലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയത്തോടെയാണ് പാർട്ടി അവരുടെ “ചരിത്രപരമായ പ്രകടനം” ആഘോഷിച്ചത് . ഇമിഗ്രേഷൻ വിരുദ്ധ നയങ്ങൾ പിന്തുടരുന്ന പാർട്ടി മൊത്തം പോൾ ചെയ്തതിൽ മൂന്നിലൊന്ന് വോട്ടുകളാണ് നേടിയത്. സംസ്ഥാനത്തെ യാഥാസ്ഥിതിക പാർട്ടിയായി കണക്കാക്കപ്പെടുന്ന സിഡിയുവിനേക്കാൾ ഒമ്പത് പോയിൻ്റ് മുന്നിലാണ് ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി . ജർമ്മനിയുടെ മൂന്ന് ഭരണകക്ഷികളേക്കാളും വോട്ടിൽ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി പാർട്ടി മുന്നിലായിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു സംസ്ഥാന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടി വിജയിക്കുന്നത് ഇതാദ്യമായതിനാൽ ഫലം ചരിത്രപരമാണ്. മറ്റ് പാർട്ടികൾ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുമായി ചേർന്ന് ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാനുള്ള സാധ്യത കുറവായതിനാൽ, പാർട്ടി സംസ്ഥാനത്ത് ഒരു സർക്കാർ രൂപീകരിക്കാനുള്ള സാധ്യത ഇല്ല എന്ന് തന്നെ പറയേണ്ടി വരും.
തുറിംഗിയ സംസ്ഥാനത്ത് പാർട്ടി ചരിത്രം സൃഷ്ടിച്ചപ്പോൾ, കൂടുതൽ ജനസംഖ്യയുള്ള അയൽ സംസ്ഥാനമായ സാക്സോണിയിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു . കിഴക്കൻ ജർമ്മൻ സംസ്ഥാനങ്ങളിലെ രണ്ട് സംസ്ഥാനങ്ങളിലും ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.
Discussion about this post