ന്യൂയോർക്ക്: അമേരിക്കയിലെ ടെക്‌സാസിലുണ്ടായ അപകടത്തിൽ യുവതിയടക്കം നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാന സംസ്ഥാനമായ അലകൻസാസിലെ ബെന്റോൻവില്ലയിലേക്കുള്ള യാത്രാമദ്ധ്യേ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്.
കാർപൂളിംഗ് ആപ്പ് വഴി ഒരുമിച്ച് യാത്ര ചെയ്തവരാണ് അപകടത്തിൽപെട്ടത്. അപകടം ഉണ്ടായതിന് പിന്നാലെ ഇവർ സഞ്ചരിച്ച എസ്യുവി കാർ കത്തിയമർന്നു. മൃതദേഹങ്ങൾ മുഴുവൻ കത്തിയമർന്നിരുന്നു. ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചർല, ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അമിത വേഗതയിൽ വന്ന ട്രക്ക് ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഉടൻ തന്നെ കാറിന് തീപിടിക്കുകയും കാറിനുള്ളിൽ ഉണ്ടായിരുന്നവർ കത്തിയമരുകയും ചെയ്തു.
Discussion about this post