ഓണം മലയാളികളുടെ ഒരുവികാരമാണ്. ലോകത്ത് എവിടെയാണെങ്കിലും തിരുവോണനാളിൽ മലയാളി തനി മലയാളിയാവും. മുണ്ടുടുത്ത് ചെറുപൂക്കളമിട്ട് ഓണസദ്യ കഴിക്കാനാണ് അപ്പോൾ പ്രിയം. ഓണക്കളികളും മാവേലിയും കൂടെ കൂട്ടിനുണ്ടെങ്കിൽ ഗംഭീരം. ഇത്തവണത്തെ ഓണത്തിന് കിടിലൻ സദ്യ വീട്ടുകാരൊന്നിച്ച് തയ്യാറാക്കിയാലോ? അധികം ജോലിയെടുക്കാതെ സമയം പാഴാക്കാതെ തയ്യാറാക്കാവുന്ന ഓണ വിഭവങ്ങൾ ചിലത് തയ്യാറാക്കി നോക്കാം. ഓണസദ്യ ഒരുക്കും മുൻപ് ചില ഒരുക്കങ്ങൾ നടത്തിയാൽ കുറേയധികം സമയം ഓണനാളിൽ അടുക്കളയിൽ ചെലവിടാതെ നോക്കാം. ആദ്യമായി തിരുവോണസദ്യയ്ക്ക് എന്തെല്ലാം വിഭവങ്ങളാണ് വേണ്ടതെന്ന് കുടുംബം ഒന്നിച്ച് നിശ്ചയിക്കണം. കുടുംബാംഗങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ?. ഈ വിഭവങ്ങൾ തയ്യാറാക്കാനാവശ്യമായ പച്ചക്കറികളും മറ്റ് വസ്തുക്കളും ലിസ്റ്റിട്ട് വാങ്ങിവയ്ക്കുക. ഓണനാളിന്റെ തലേന്ന് മുറിച്ച് വതച്ചാൽ കറുക്കാത്ത പച്ചക്കറികളെല്ലാം ഓരോ വിഭവത്തിന് ആവശ്യമായ രീതിയിൽ അളവിൽ മുറിച്ചുവയ്ക്കുക. റഫ്രിജറേറ്ററിൽ സൂക്ഷിക്കു.
ഇനി ഓണവിഭവങ്ങളിലേക്ക്…
ഓണത്തിന് ചോറില്ലാതെ എങ്ങനെ പൂർത്തിയാവാനാണ് അല്ലേ? ചോറുണ്ടാക്കാൻ പ്രത്യേകം പഠിപ്പിക്കേണ്ടതില്ലെല്ലോ നല്ല തുമ്പപ്പൂ ചോറ് ആദ്യമേ തയ്യാറാക്കി വച്ചാൽ ഓണസദ്യയിലേക്കുള്ള പകുതി ജോലി പൂർത്തിയാവും.
ഇനി സമ്പാർ ഉണ്ടാക്കാം.
ചേരുവകൾ തുവരപരിപ്പ് മ്മ കപ്പ് മുരിങ്ങക്കായ് 1 എണ്ണം തക്കാളി 1 എണ്ണം ഉരുളക്കിഴങ്ങ് 1 എണ്ണം കാരറ്റ് 1 എണ്ണം വഴുതനങ്ങ 1 എണ്ണം വെണ്ടയ്ക്ക 2 എണ്ണം കോവയ്ക്ക 4 എണ്ണം വെള്ളരിയ്ക്ക 100 ഗ്രാം നേന്ത്രക്കായ് മ്മ (ഒന്നിന്റെ പകുതി) ബീൻസ് 3 എണ്ണം പച്ചമുളക് 4 എണ്ണം സവാള 1 എണ്ണം മഞ്ഞൾപൊടി 1 നുള്ള് സാമ്പാർ പൊടി 3 ടേബിൾസ്പൂൺ കായം 1 ടീസ്പൂൺ വാളൻപുളി നെല്ലിക്ക വലുപ്പത്തിൽ വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ കടുക് 1 ടീസ്പൂൺ വറ്റൽമുളക് 3 എണ്ണം ചെറിയ ഉള്ളി 5 എണ്ണം കറിവേപ്പില 2 ഇതൾ വെള്ളം ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് തയാറാക്കുന്ന വിധം പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത് 20 മിനിറ്റ് കുതിർത്തു വയ്ക്കുക. പച്ചക്കറികൾ നന്നായി കഴുകിയെടുക്കുക. മുരിങ്ങക്കായ് 2 ഇഞ്ച് നീളത്തിലും മറ്റ് പച്ചക്കറികൾ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക. പച്ചമുളക് നീളത്തിൽ കീറുകയും ചെറിയ ഉള്ളി ചെറുതായി അരിയുകയും ചെയ്യുക. പ്രഷർ കുക്കറിൽ പരിപ്പും, പച്ചക്കറികളും മഞ്ഞൾപൊടിയും സാമ്പാർപൊടിയും (1 ടേബിൾസ്പൂൺ മാത്രം) ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികൾ മുങ്ങികിടക്കാൻ പാകത്തിന്)ചേർത്ത് വേവിക്കുക. ഒരു വിസിൽ അടിയ്കുമ്പോൾ തീ അണയ്ക്കുക. ഏകദേശം 10 മിനിറ്റ് കഴിയുമ്പോൾ പ്രഷർ കളഞ്ഞെടുക്കുക. വാളൻ പുളി മ്മ കപ്പ് വെള്ളത്തിൽ 5 മിനിറ്റ് നേരം കുതിർത്ത് പിഴിഞ്ഞെടുക്കുക. ബാക്കിയുള്ള സാമ്പാർ പൊടിയും (2 ടേബിൾസ്പൂൺ)കായവും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക. കുക്കർ തുറന്ന് പുളി വെള്ളവും, കായവും, സാമ്പാർ പൊടിയും ചേർത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കിൽ ചേർക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോൾ ചെറിയ ഉള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറിൽ ചേർക്കുക. കുറിപ്പ് പച്ചക്കറികൾ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
അവിയൽ
കാരറ്റ് – 100ഗ്രാം
ബീൻസ് – 100 ഗ്രാം
നേന്ത്രക്കായ – 1
ചേന – 100 ഗ്രാം
മുരിങ്ങയ്ക്ക – 2
തേങ്ങ – 1
ജീരകം – 10 ഗ്രാം
പച്ചമുളക് – 4
തൈര് – 50 മില്ലി
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
കറിവേപ്പില – രണ്ട് തണ്ട്
വെളിച്ചെണ്ണ – 100 മില്ലി
ഒരേനീളത്തിൽ ചെറു കഷണങ്ങളായി അരിഞ്ഞ പച്ചക്കറികളെ ഉപ്പും മഞ്ഞൾപ്പൊടിയുമിട്ട് പാകത്തിന് വെളളമൊഴിച്ച് വേവിയ്ക്കണം. തേങ്ങയിൽ ജീരകവും പച്ചമുളകുമിട്ട് അരച്ച അരപ്പ് വേവിച്ച പച്ചക്കറിയിലേക്ക് ചേർത്തിളക്കി 5 മിനിറ്റ് തിളപ്പിക്കുക. തിളച്ചശേഷം മിക്‌സിയിൽ അടിച്ച തൈര് ചേർത്തിളക്കുക. കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിച്ച് മൂടി വെയ്ക്കുക.
തോരൻ
പച്ചക്കറി (പയർ, കാബേജ്, ബീൻസ്, കാരറ്റ്, ചീര, പപ്പായ തുടങ്ങിയ പച്ചക്കറികൾ അരിഞ്ഞുപയോഗിക്കാം)
തേങ്ങ ചിരവിയത്
മുളകു് അരിഞ്ഞത്
ഉള്ളി അരിഞ്ഞത്
ഉപ്പ്, വെള്ളം ആവശ്യത്തിനു്
കടുക്
കറിവേപ്പില
ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ കടുകിടുക. കടുകുപൊട്ടിക്കഴിയുമ്പോൾ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്തു വഴറ്റുക. ഉള്ളി വാടിക്കഴിഞ്ഞ് തേങ്ങ ചിരവിയതും ചേർത്തിളക്കുക. പച്ചക്കറി അരിഞ്ഞത് മഞ്ഞളും ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് മൂടിവയ്ക്കുക. (വെള്ളം തളിച്ചാൽ മതിയാകും). ചെറുതീയിൽ വേവിക്കുക. ഇടയ്ക്കിടയ്ക്കു ഇളക്കിക്കൊടുക്കണം. നന്നായി വെന്തശേഷം മൂടി മാറ്റി ഉലർത്തിയെടുക്കുക. ചോറിനൊപ്പം വിളമ്പാം.
ഇഞ്ചിക്കറി
ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തു പൊടിച്ചു വയ്ക്കുക.ഒരു സ്പൂൺ വെളിച്ചെണ്ണയിൽ വറ്റൽമുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേർത്ത് വഴറ്റുക.വെള്ളത്തിൽ പുളി പിഴിഞ്ഞ് ചേർക്കുക. ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേർക്കുക.50 ഗ്രാം ശർക്കര ചേർത്ത് വാങ്ങുക.
നാരങ്ങാക്കറി
നല്ലെണ്ണയിൽ നാരങ്ങ വാട്ടി എടുക്കുക. വറ്റൽമുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതിൽ മുളകുപൊടി കായം,ഉലുവാപ്പൊടി ചേർത്തിളക്കി ഉപ്പും വെള്ളവും ചേർത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേർക്കുക.
കായ ഉപ്പേരി
ഏത്തക്കായ തൊലി കളഞ്ഞു വട്ടത്തിൽ അരിഞ്ഞു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ഇട്ടു വറുത്തു കോരുക ശേഷം ഉപ്പുവെള്ളം തളിച്ച് എടുക്കുക
ശർക്കര വരട്ടി
ഏത്തക്കായ തൊലി കളഞ്ഞു കഷണങ്ങൾ ആക്കി വറുത്തു എടുത്തു ശർക്കര പാനിയിൽ ഇട്ടു ഇളക്കിയെടുത്തു എലയ്ക്ക പൊടി വിതറി എടുക്കാം
കൂട്ടുകറി
പച്ചക്കായ – ഒരു കപ്പ്(ചെറുതായി അരിഞ്ഞത്)
ചേന – ഒരു കപ്പ്(ചെറുതായി അരിഞ്ഞത്)
കടല – അര കപ്പ്(കുതിർത്തത്)
മഞ്ഞൾ പൊടി – അര ടീ സ്പൂൺ
മുളക് പൊടി – ആവശ്യത്തിന്
ജീരകം – ഒരു ടീ സ്പൂൺ
കുരുമുളക് പൊടി – ഒരു ടീ സ്പൂൺ
തേങ്ങ – ഒന്നര കപ്പ്(ചിരവിയത്)
കടുക് – ആവശ്യത്തിന്
വറ്റൽ മുളക് – മുന്നെണ്ണം(ചെറുതായി അരിഞ്ഞത്)
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
കടലയും പച്ചക്കായയും ചേനയും മഞ്ഞൾപൊടിയും മുളക്‌പൊടിയും കുരുമുളക്‌പൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക.വെന്തതിനു ശേഷം ഉപ്പ് ചേർക്കുക.തേങ്ങയും ജീരകവും ചേർത്ത് അരച്ച മിശ്രിതം ഇതിലേക്കിട്ട് തിളപ്പിച്ച് ഇറക്കിവെയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും വറുത്ത് താളിക്കുക.അല്പം തേങ്ങ വെളിച്ചെണ്ണയിൽ നിറം മാറാതെ വറുത്ത് ഇതിലേക്കിട്ട് യോജിപ്പിക്കുക
പച്ചടി
കൈതച്ചക്ക പച്ചടി
.പഴുത്തപൈനാപ്പിൾ, തേങ്ങാ , പച്ചമുളക്, തൈര് , ജീരകം, കടുക്, വെളിച്ചെണ്ണ, കറിവേപ്പില , ഉപ്പ് തയ്യാറാക്കുന്ന രീതി. പൈനാപ്പിൾ ചെറുതായി മുറിച്ചത് 2 കപ്പ്, പച്ചമുളക് ചതച്ചത് 3 എണ്ണംജീരകം 3 ടേബിൾ സ്പൂൺ മഞ്ഞ ചൊടി കാൽ ടേബിൾ സ്പൂൺ വെള്ളം ഒരു കപ്പ്, തേങ്ങാപ്പാൽ ഒരു കപ്പ്, കട്ടി തൈര് 1 കപ്പ് ഉപ്പ് ആവശ്യത്തിന്, പൈനാപ്പിൾ കഷണങ്ങൾക്കൊപ്പം മഞ്ഞപ്പെടി ചതച്ച ജീരകം പച്ചമുളക്, വെള്ളം, എന്നിവ ചേർത്ത് വേവിക്കുക.കഷണങ്ങൾ വെന്ത് വെള്ളം വറ്റി വരുമ്പോൾ , തേങ്ങാപ്പാലും ഉപ്പും ചേർക്കുക.തിളച്ച് തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവയ്ക്കാം തണുത്തതിനു ശേഷം കട്ട തൈര് ഉടച്ച് നന്നായി യോജിപ്പിക്കുക ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് വറ്റൽ മുളക് കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക.
ബീറ്റ്‌റൂട്ട് കിച്ചടി
ബീറ്റ് റൂട്ട് അരിഞ്ഞ് അതിലേക്ക് പച്ചമുളക് ചേർക്കുക. മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. കട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ശേഷം വറ്റൽ മുളക് ചെറുതാക്കിയതും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. ബീറ്റ്റൂട്ട് അരിഞ്ഞതു ചേർത്ത് ഇളക്കുക. തേങ്ങ അരച്ചതിൽ പകുതി കടുകുകൂടി ചേർത്ത് ഒന്നുകൂടി അരയ്ക്കണം. ഇതിലേക്ക് കട്ട ഉടച്ച തൈര് ചേർത്ത് ബീറ്റ്റൂട്ടിലേക്ക് ഒഴിച്ച് ഇളക്കി ഉപ്പ് പാകത്തിനിടുക. പതഞ്ഞുവരുമ്പോൾ വാങ്ങിവെയ്ക്കുക.
രസം
3 തക്കാളി പുഴങ്ങി പുറത്തെ തൊലി കളഞ്ഞ് മിക്‌സിയിൽ നന്നായി ഉടച്ചെടുക്കാം. ചട്ടി ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് 2 തണ്ട് കറിവേപ്പില ഇട്ട് 2 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ജ്യൂസും ് വെള്ളവും ചേർക്കുക. ഇതിലേക്ക്, 1/2 സ്പൂൺ കായപ്പൊടി, പാകത്തിന് ഉപ്പും ഇട്ടുകൊടുക്കാം, 1/2 സ്പൂൺ മഞ്ഞൾപൊടി,1 സ്പൂൺ കുരുമുളകുപൊടി, ചേർക്കുക. 1 നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി പിഴിഞ്ഞതും ഒഴിച്ച്, തിളവരുമ്പോൾ മല്ലിയില വിതറി ഇറക്കാം.
ഓണസദ്യയുടെ കൂടെ മാങ്ങാ അച്ചാർ,നെയ്യ്,പപ്പടം,വറുത്ത മുളക്, കാബേജ് തോരൻ,എരിശ്ശേരി,കാളൻ,പരിപ്പ് കറി,പഴം,പായസം എന്നിവ കൂടി ഉൾപ്പെടുത്തിയാൽ ഗംഭീരമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ
Discussion about this post