ഓണസദ്യയിൽമായം കലർത്തി ലാഭമുണ്ടാക്കൽ; 108 സ്ഥാപനങ്ങൾ പൂട്ടിച്ചു,476 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ്
തിരുവനന്തപുരം; ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടത്തിയത് 3881 പരിശോധനകളെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായാണ് പരിശോധനനടത്തിയത്. ...