ധാക്ക: ഇന്ത്യയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്‌റിൻ. പാകിസ്താനെ മാത്രം സ്‌നേഹിക്കുന്ന ഇവർക്ക് വർഷങ്ങൾക്ക് മുൻപ് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പാകിസ്താന്റെ ക്രൂരതയിൽ നിന്നും ബംഗ്ലാദേശിനെ രക്ഷിച്ചത് ഇന്ത്യയാണെന്നും തസ്ലീമ നസ്‌റിൻ വ്യക്തമാക്കുന്നു.
സംവരണ വിരുദ്ധ കലാപത്തിന്റെ സമയത്ത് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയത് ഇന്ത്യയാണ്. ഇതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വലിയ വിദ്വേഷമാണ് ബംഗ്ലാദേശിലെ പുതിയ ഭരണകൂടവും ആളുകളും നടത്തുന്നത്. പാക് പ്രശംസയും ഇതിനൊപ്പം ഉണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് തസ്ലീമ നസ്‌റിൻ രംഗത്ത് എത്തിയത്.
ബംഗ്ലാദേശ് പതാകയ്‌ക്കൊപ്പം പാകിസ്താൻ പതാക കയ്യിലേന്തിയ ആളുകളുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു എഴുത്തുകാരിയുടെ വിമർശനം. ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ പാകിസ്താനെ സ്‌നേഹിക്കുന്നുവെന്ന് തസ്ലീമ നസ്രിൻ പറഞ്ഞു. ഇവർ ഇന്ത്യയെ വെറുക്കുന്നു. 1971 ൽ പാകിസ്താനികൾ ബംഗ്ലാദേശികളെ എങ്ങിനെയാണ് കൊന്നൊടുക്കിയത് എന്ന് ഇവർക്ക് അറിയാമോ?. അന്ന് ബംഗ്ലാദേശിനെ രക്ഷിച്ചത് ഇന്ത്യയാണെന്ന് അറിയാമോ?. ബംഗ്ലാദേശികളെ ചിലർ ബ്രെയ്ൻവാഷ് ചെയ്തിരിക്കുന്നുവെന്നും തസ്ലീമ നസ്രിൻ വ്യക്തമാക്കി.
Discussion about this post