പുതുസ്വപ്‌നങ്ങൾ കണ്ട് ഓരോവർഷവും നിരവധി യുവാക്കളാണ് പ്രവാസം തിരഞ്ഞെടുത്ത് യുഎഇയിലേക്ക് എത്തുന്നത്. നല്ല ജോലിയും മെച്ചപ്പെട്ട ജീവിതവും ആഗ്രഹിച്ച് സ്വന്തം നാടുംവീടും ഉപേക്ഷിച്ച് മണലാരണ്യത്തിൽ എത്തുന്നവരെ കാത്ത് ചില ചതിക്കുഴികളും ഉണ്ട്. പലപ്പോഴും രക്ഷപ്പെടാൻ നല്ല കച്ചിത്തുരുമ്പ് കിട്ടിയ ആവേശത്തിൽ ശരിയായി അന്വേഷിക്കാതെ വിദേശത്ത് എത്താൻ ശ്രമിക്കുമ്പോഴാണ് പലപ്പോഴും അബദ്ധം പറ്റുന്നത്.
ആദ്യമായി വിദേശയാത്ര നടത്തുന്നവർ ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇന്ത്യക്കാർക്ക് ഇപ്പോൾ 62 രാജ്യങ്ങളിൽ ‘വിസ ഓൺ അറൈവൽ’ ലഭ്യമാണ്. അതായത്, വിസ ലഭിക്കുന്നതിനെപ്പറ്റിയുള്ള ആശങ്കകൾ വേണ്ട എന്നർഥം. ഇത് യാത്രകൾ ഏറെ എളുപ്പമാക്കുന്നു. പിന്നീട് ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന്, വിദേശ കറൻസി. രണ്ട് ട്രാവൽ ഇൻഷുറൻസ്. യഥാർഥ വിദേശ കറൻസി ലഭിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ആദ്യമായി യാത്ര ചെയ്യുന്നവർ കബളിപ്പിക്കപ്പെടുന്നതും ഇക്കാര്യത്തിലാണ്.
പ്രധാന കാര്യം എത്ര പണം കൈയ്യിൽ കരുതുമെന്നതാണ്. ഫെമ നിയമപ്രകാരം ഒരു വ്യക്തിക്ക് 3000 അമേരിക്കൻ ഡോളറോ തത്തുല്യമായ വിദേശ കറൻസികളോ കൈവശം വയ്ക്കാം. ഇതിൽ കൂടുതൽ തുക കൊണ്ടു പോകണമെങ്കിൽ ഫോറെക്‌സ് പ്രീ പെയ്ഡ് കാർഡുകളായോ, ട്രാവലേഴ്‌സ് ചെക്ക് ആയോ സൂക്ഷിക്കാവുന്നതാണ്. ഈ രീതിയിൽ പണം സൂക്ഷിക്കുന്നത് നിങ്ങൾക്ക് സുരക്ഷിതത്വം നൽകും. യാത്രയ്ക്കിടയിൽ സംഭവിച്ചേക്കാവുന്ന മറവിയോ മോഷണമോ മൂലം വൻനഷ്ടം ഉണ്ടാകുന്നത് ഇത്തരത്തിൽ തടയാനാകും.
എംബസിയിൽ സ്വയം രജിസ്റ്റർ ചെയ്യുക
മിക്ക ആളുകളും ഇറങ്ങിക്കഴിഞ്ഞാൽ എംബസിയിൽ സ്വയം രജിസ്റ്റർ ചെയ്യാറില്ല. എന്നിരുന്നാലും, നിങ്ങളുടെ വരവിനെക്കുറിച്ച് ഇന്ത്യൻ എംബസിയെ അറിയിക്കുന്നത് സുരക്ഷയ്ക്കും അടിയന്തര സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനും അത്യന്താപേക്ഷിതമാണ്.
നിങ്ങളുടെ ഡോക്യുമെന്റേഷൻ ക്രോഡീകരിക്കുക
ഫ്‌ലൈറ്റ് ടിക്കറ്റുകൾ, പാസ്പോർട്ട്, വിസ, ട്രാവൽ വൗച്ചറുകൾ, ട്രാവൽ ഇൻഷുറൻസ്, ആവശ്യമായ മെഡിക്കൽ ഡോക്യുമെന്റേഷൻ എന്നിവയും മറ്റും തുടങ്ങി ആവശ്യമായ എല്ലാ ഡോക്യുമെന്റേഷനുകളും സഹിതം ഒരൊറ്റ ഫയൽ ഉണ്ടാക്കുക.
യാത്രാ ആപ്പുകൾ ഉപയോഗിക്കുക
ഒരു ഇന്റർനെറ്റ് പ്ലാനും അന്തർദേശീയ സിം കാർഡും നിങ്ങളുടെ യാത്രാ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
എൻആർഐ അക്കൗണ്ട് എപ്പോൾ തുറക്കാം
എൻആർഐ സ്റ്റാറ്റസ് ലഭിക്കാൻ വിദേശത്ത് 181 ദിവസമെങ്കിലും ജോലിയിൽ കഴിയണം. അപ്പോൾ എൻആർഐ അക്കൗണ്ട് തുറക്കാനോ? വിദേശജോലിക്ക് ആദ്യമായി പോകുന്നയാളാണെങ്കിലും 181 ദിവസത്തിൽ കൂടുതൽ അവിടെ ജോലി ചെയ്യാൻ പോകുകയാണെന്നു തെളിയിക്കുന്ന നിയമന ഉത്തരവുണ്ടെങ്കിൽ എൻആർഐ അക്കൗണ്ട് തുറക്കാം.നിങ്ങൾ വിസ എടുക്കുന്നത് ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നാണെന്ന് ഉറപ്പുവരുത്തുക. യുഎഇയിലേക്കാണ് യാത്രയെങ്കിൽ യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ എന്നിവർക്ക് വിസ ഇഷ്യു ചെയ്യാനാകും. കൂടാതെ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ( എമിറേറ്റ്‌സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്‌ലൈ ദുബായ് ) എന്നിവയ്ക്കും വിസ ഇഷ്യു ചെയ്യാനാകും.
പ്രാദേശിക ഭാഷയുമായി സ്വയം പരിചയപ്പെടുക
ഭാഷ അനായാസമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കരുത്, എന്നാൽ കുറച്ച് ശൈലികൾ പഠിക്കുന്നത് വളരെ എളുപ്പമാണ്, കൂടാതെ നാട്ടുകാരുമായി ബന്ധം സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും
നിങ്ങളുടെ ആവശ്യങ്ങളും ലക്ഷ്യസ്ഥാനവും അനുസരിച്ച് സൺഗ്ലാസുകൾ,വസ്ത്രങ്ങൾ പ്രഥമശുശ്രൂഷ കിറ്റ്, സൺസ്‌ക്രീൻ, സാനിറ്റൈസർ, പുസ്തകങ്ങൾ, മരുന്നുകൾ, എന്നിവ കരുതുക.
Discussion about this post