യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാർ. ഇന്ത്യന വിനോദ സഞ്ചാരികളുടെ യാത്രകൾ ആഭ്യന്തര യാത്രകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. അതുകൊണ്ട് തന്നെ വിദേശരാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം എന്നും കൂടുതലാണ്. ഓരോ സാമ്പത്തിക വർഷവും 12,500 കോടി രൂപയാണ് വിദേശ യാത്രകൾക്ക് മാത്രം ഇന്ത്യൻ വിനോദ സഞ്ചാരികൾ ചിലവഴിക്കുന്നതെന്നാണ് ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് 19 വ്യാപനത്തിന് ശേഷമാണ് ഈ യാത്രകളിൽ വർദ്ധനവുണ്ടാതതെന്ന് കണക്കുകൾ പറയുന്നു.
ഓൺലൈൻ ട്രാവൽ കമ്പനിയായ മൈക്ക് മൈ ട്രിപ്പ്, ‘ഇന്ത്യ വിദേശത്തേക്ക് യാത്ര ചെയ്യുന്നത് എങ്ങനെ’ എന്ന റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ഇതിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ പോവൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാർ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ യുഎസ്, യുകെ പോലുള്ള സ്ഥലങ്ങളെയല്ല റിപ്പോർർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. പകരം, പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത് കസാഖിസ്ഥാനും അസർബൈജാനുമാണ്. പട്ടികയിൽ മൂന്നാം സ്ഥാനത്തായി ഭൂട്ടാനും ഉണ്ട്. ആദ്യത്തെ രണ്ട് രാജ്യങ്ങളും യഥാക്രമം, 491 ശതമാനം, 404 ശതമാനം എന്നിങ്ങനെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ഈ രാജ്യങ്ങളോടും ഇന്ത്യക്കാർക്കിടയൽ പ്രിയമേറുന്നതെന്ന് നോക്കാം…
2022ൽ ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസത്തെ വിസ രഹിത സംവിധാനം ഏർപ്പെടുത്തിയതിന് പിന്നാലെ, കസാഖിസ്ഥാനിലേയ്ക്കുള്ള ഇന്ത്യൻ ടുറിസ്റ്റുകളുടെ ഒഴുക്ക് കുതിച്ചുയർന്നതായാണ് റിപ്പോർട്ട്. 2023ൽ മാത്രം, 28,300 ഇന്ത്യൻ പൗരന്മാർ കസാഖിസ്ഥാൻ സന്ദർശിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യാത്രാസൗകര്യം എളുപ്പമായതും ഈ കുതിപ്പിന് കാരണമായിട്ടുണ്ട്. ഇന്ത്യക്കാർക്ക് ന്യൂഡൽഹിയിൽ നിന്നും കസാഖിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിലേയ്ക്ക് നേരിട്ടുള്ള ഫൈ്‌ളറ്റ് ആയ ഇൻഡിഗോയോ എയർ അസ്താനയോ എടുത്താൽ, വെറും മൂന്ന് മണിക്കൂർ കൊണ്ട് കസാഖിസ്ഥാനിലെത്താം.
എുളുപ്പത്തിൽ സന്ദർശിക്കാനാവുന്നതും താങ്ങാനാവുന്ന ബജറ്റിലുള്ളതുമായ യൂറോപ്യൻ രാജ്യമെന്ന നിലയിൽ അസർബൈജാൻ ഇന്ത്യക്കാരുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു. ഇതിൽ സോഷ്യൽ മീഡിയയും ഒരു പരിധി വരെ പങ്കുവഹിച്ചിട്ടുണ്ട്. അസർബൈജാൻ ടൂറിസം ബോർഡിന്റെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ, ജൂലൈ വരെ ഇന്ത്യയിൽ നിന്നും 1,40,000 ഇന്ത്യക്കാരാണ് ഇവിടം സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.7 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഡൽഹിയിൽ നിന്നും ബാക്കുവിലേയ്ക്കുള്ള നാല് മണിക്കൂർ ഇൻഡിഗോ വിമാനയാത്ര കൊണ്ട് അസർബൈജാനിലെത്താം. എളുപ്പത്തിലുള്ള വിസ പ്രക്രിയയും ഇവിടേയ്ക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
Discussion about this post