അഗ്നിശമന സേനാംഗങ്ങൾ നമ്മുടെ നാട്ടിൽ നൽകുന്ന സേവനങ്ങൾ ചെറുതല്ല. ഒരു കോഴി കിണറ്റിൽപോയാലും വലിയ കെട്ടിടങ്ങൾക്ക് തീപിടിച്ചാലും എന്തിന് പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ പോലും അഗ്നിശമനസേനാംഗങ്ങൾ കൈമെയ് മറന്ന് പ്രവർത്തിക്കും. പലർക്കും ഇവരുടെ സേവനങ്ങൾ കണ്ടാൽ ആരാധന തോന്നുന്നത് സ്വാഭാവികം തന്നെ.
ഇപ്പോഴിതാ അഗ്നിശമന സേനാംഗങ്ങളുമായി ബന്ധപ്പെട്ട് രസകരമായ ഒരു സംഭവമാണ് വാർത്തയാവുന്നത്. അഗ്നിശമന അംഗങ്ങളുമായി പഞ്ചാരവർത്തമാനം പറയാനായി ബോധപൂർവ്വം കൃഷിയിടത്തിന് തീയിട്ടിരിക്കുകയാണ് 44 കാരി. ഒന്നല്ല രണ്ടുതവണയാണ് ഈ സ്ത്രീ കൃഷിയിടത്തിന് തീയിട്ട് അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തിയ്.
ഗ്രീസിലെ ട്രിപ്പോളിയിൽ നിന്നുള്ള സ്ത്രീയാണ് കെരാസിറ്റ്‌സയിലെ കൃഷിയിടത്തിൽ മനപ്പൂർവ്വം രണ്ട് തവണ തീയിട്ടത്. ഈ കഴിഞ്ഞ ഓഗസ്റ്റ് 24,25 തീയതികളിലാണ് കൃഷിയിടത്തിന് തീയിട്ടത്. സം
ഭവത്തിൽ യുവതി കുറ്റക്കാരിയാണെന്ന് തിരിച്ചറിഞ്ഞകോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
അഗ്നിശമന അംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതായിരുന്നു സ്ത്രീയുടെ ഉദ്ദേശം. സേനാംഗങ്ങളുമായി പരിചയത്തിലായി കഴിഞ്ഞാൽ അവരിൽ ആരെങ്കിലുമായി ഡേറ്റിംഗ് ചെയ്യാം എന്നതായിരുന്നു സ്ത്രീ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രണ്ട് ദിവസവും തീപിടുത്തം ഉണ്ടായ സ്ഥലത്ത് യുവതിയുടെ സംശയാസ്പദമായ പെരുമാറ്റം ഉണ്ടായതോടെ നടത്തിയ അന്വേഷണത്തിൽ ഇവരെ കുറ്റക്കാരിയായി കണ്ടെത്തുകയായിരുന്നു. ഇവർക്ക് 36 മാസം തടവും 1000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.
Discussion about this post