വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തിലെ സവിശേഷമായ ചടങ്ങാണ്. നല്ല ജീവിതപങ്കാളിയെ ലഭിക്കുന്നവർ ഭാഗ്യം ചെയ്തവർ തന്നെ. വിവാഹപ്രായമെത്തുമ്പോൾ ചേർച്ചയുള്ള വിവാഹബന്ധം ലഭിക്കാനായി ആളുകൾ പരക്കം പായുന്നു. മുഹൂർത്തവും ജാതകപൊരുത്തവും ജന്മനക്ഷത്രവും നോക്കി വിവാഹബന്ധം നോക്കുന്നതിനോടൊപ്പം മനപ്പൊരുത്തം കൂടി നോക്കാൻ ശ്രദ്ധിക്കണം. മനപ്പൊരുത്തമില്ലാതെ എന്ത് ദാമ്പത്യം,
ജ്യോതിഷം വിശ്വസിക്കുന്നവർക്ക് ഭാഗ്യവതികളായ സ്ത്രീകൾ ജീവിതത്തിൽ വന്നുചേരണമെന്നായിരിക്കും ആഗ്രഹം. വിശ്വാസ പ്രകാരം ചില നക്ഷത്രക്കാർ ഒരുമിക്കുമ്പോൾ സന്തോഷകരമായ ജീവിതം ലഭിക്കുകയും കുടുംബത്തിൽ ഐശ്വര്യം വന്നുചേരുകയും ചെയ്യും. ഭർത്താവിന്റെ ദോഷം വരെ ഭാര്യയുടെ ഭാഗ്യം കാരണം മാറിപ്പോകും തിരിച്ചും സംഭവിക്കാം.
സ്ത്രീ നക്ഷത്രപ്രകാരം വിവാഹശേഷം പുരുഷന്മാർക്ക് ഭാഗ്യം കൊണ്ടുവരുന്ന ചില നക്ഷത്രക്കാരുണ്ട്.
അശ്വതി
അശ്വതി നക്ഷത്രത്തിലുള്ള സ്ത്രീകളെ വിവാഹം കഴിച്ചാൽ ഇവർ ഭർത്താവിന് വലിയ ഭാഗ്യം കൊണ്ടുവരുന്നു. ആത്മവിശ്വാസമാണ് ഈ നക്ഷത്രക്കാരുടെ ഏറ്റവും വലിയ ശക്തി. അതുകൊണ്ടുതന്നെ ഇവർ ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് മുന്നോട്ട് പോകുന്നു. ഭർത്താവിന്റെ ഏത് പരിശ്രമത്തിനും പിന്തുണയും സഹായവും നൽകി വിജയത്തിലെത്തിക്കാൻ പരിശ്രമിക്കുന്നു.
അത്തം നക്ഷത്രം
സൗന്ദര്യവും കാര്യപ്രാപ്തിയും ഉള്ളവരായിരിക്കും അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ, ഇവരെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് ഭാഗ്യവും ഐശ്വര്യവുമാണ് ലഭിക്കുക. വിവാഹം കഴിച്ചെത്തുന്ന വീട്ടിലും ഇവർ ഭാഗ്യം കൊണ്ടുവരും.
മകം
മകം നക്ഷത്രക്കാരികൾ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്നു. സൗന്ദര്യവും കാര്യശേഷിയും ഒത്തിണങ്ങി സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുന്ന ഇവരെ മകം പിറന്ന മങ്ക എന്നാണ് വിളിക്കുന്നത് പോലും.
കാർത്തിക
ഇവരെ ഭാര്യമായി ലഭിക്കുന്നവർ വളരെയധികം ഭാഗ്യം ചെയ്തവരായിരിക്കും. ഇവർക്ക് പ്രണയിക്കുമ്പോൾ തന്നെ ജീവിതം ആസ്വദിക്കാൻ സാധിക്കുന്നു. ഒരിക്കലും വഞ്ചിക്കുന്നതിനോ ചതിക്കുന്നതിനോ ഇവർ കൂട്ട് നിൽക്കുന്നില്ല. മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ഇവർക്ക് നല്ല ധാരണയുണ്ടായിരിക്കും. പങ്കാളിയുടെ ഓരോ തളർച്ചയിലും താങ്ങായി ഇവർ കൂടെ നിൽക്കുന്നു
ഉത്രം
തന്റെ ഭാഗ്യം കൊണ്ട് കൂടി പങ്കാളി ഉയരങ്ങളിലേക്ക് എത്തുന്നു. ഇവർ തൊടുന്നതെല്ലാം പൊന്നായിരിക്കും. സൗന്ദര്യത്തിന് ഇവരെ വെല്ലാൻ ആരും ഉണ്ടായിരിക്കില്ല. ബാഹ്യ സൗന്ദര്യം മാത്രമല്ല ആന്തരിക സൗന്ദര്യവും ഇവർക്ക് മുതൽക്കൂട്ടാണ്. ഭാഗ്യം പല രൂപത്തിൽ ഇവരുടെ ജീവിതത്തിൽ വരുന്നു
പുണർതം നക്ഷത്രം
ബുദ്ധിപൂർവ്വം ചിന്തിച്ച് കാര്യങ്ങളെ നേർവഴിക്ക് കൊണ്ട് വരുന്നതിൽ ഇവർ മുന്നിലാണ്. ഇവർ സൽപ്രവൃത്തികളിൽ വിശ്വസിക്കുകയും കർമ്മഫലത്തിന് വേണ്ടി കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. ഭർത്താവിന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും തെറ്റുകളിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുന്നതിന് ഈ നക്ഷത്രക്കാർക്ക് സാധിക്കുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാർ പൊതുവേ വളരെയധികം ധൈര്യമുള്ളവരായിരിക്കും. ഏത് തകർച്ചയിലും അതിനെ നേരിടാൻ തക്ക ധൈര്യം ഇവർക്കുണ്ട്. ഇ ഇവരെ വിവാഹം കഴിക്കുന്നവർക്ക് അവർ ഭാഗ്യമായി മാറും ഏത് കാര്യത്തിലും ഇവരെ തേടി അനുഗ്രഹങ്ങൾ വന്നു കൊണ്ടിരിക്കും.
മകയിരം
ഭർത്താവിന് ലക്ഷ്മിയാകുന്ന സ്ത്രീ നക്ഷത്രങ്ങളിൽ അടുത്തതാണ് മകയിരം. ഭർത്താവിനെ നല്ലതുപോലെ മനസിലാക്കുന്ന സ്ത്രീകളാണ് ഇവർ. പങ്കാളിയ്ക്ക് നല്ല സുഹൃത്തു കൂടിയാണ് ഇവർ
തൃക്കേട്ട
ഈ നക്ഷത്രക്കാരായ സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നവർക്ക് ഭാഗ്യവും ഐശ്വര്യവുമുണ്ടാകും. ഭർത്താവിനോട് വിശ്വസ്തത കാണിയ്ക്കുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാർ.
രേവതി
ഇവരെ വിവാഹം കഴിച്ചാൽ കഷ്ടകാലം ഒഴിഞ്ഞ് നല്ല കാലം വരുന്നു. സൗന്ദര്യവതികളും ഭക്തയുമാണ് ഇവർ.
Discussion about this post