ന്യൂഡൽഹി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദ. രാഹുൽ ഗാന്ധിയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിതാവ് രാജീവ് ഗാന്ധിയേക്കാൾ ബുദ്ധിശാലിയും തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ കഴിവുള്ളയാളുമാണ് രാഹുൽ ഗാന്ധിയെന്ന് സാം പിത്രോദ പറയുന്നു. ജനങ്ങളുടെ ഭാവിയെക്കുറിച്ച് ഒരുപോലെ ആശങ്കപ്പെടുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതിൽ ഇരുവർക്കും ഒരേ മനസ്സായിരുന്നുവെന്നും പിത്രോദ പറഞ്ഞു.
എനിക്ക് പല പ്രധാനമന്ത്രിമാരെയും വളരെ അടുത്തിടങ്ങളിൽ നിന്ന് കാണാൻ അവസരം ലഭിച്ചു, എന്നാൽ രാഹുലും രാജീവും തമ്മിലുള്ള വ്യത്യാസം, രാഹുൽ കൂടുതൽ ബുദ്ധിജീവിയാണ്, ചിന്തകനാണ്, രാജീവ് കുറച്ച് കൂടി ചെയ്യുന്ന ആളാണ്. അവർക്ക് ഒരേ ഡിഎൻഎ ഉണ്ട്, അവർക്ക് ജനങ്ങളോട് ഒരേ ആശങ്കകളും വികാരങ്ങളുമുണ്ട്, എല്ലാവർക്കുമായി മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അവർ ആത്മാർത്ഥമായി വിശ്വസിക്കുന്നു, അവർ യഥാർത്ഥത്തിൽ ലളിതമായ ആളുകളാണ്. അവർക്ക് വലിയ വ്യക്തിപരമായ ആവശ്യങ്ങളൊന്നുമില്ലെന്ന് പിത്രോദ പറയുന്നു.
Discussion about this post