ഷിംല : എംഎൽഎമാരുടെ കൂറുമാറ്റം തടയാൻ നിയമനിർമ്മാണവുമായി ഹിമാചൽ പ്രദേശ്. കൂറു മാറുന്നതിന്റെ പേരിൽ അയോഗ്യരാക്കപ്പെടുന്ന എംഎൽഎമാർക്ക് പെൻഷൻ അടക്കമുള്ള അനുകൂലങ്ങൾ തടയുന്ന നിയമനിർമാണമാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ നടത്തിയിട്ടുള്ളത്.
ചൊവ്വാഴ്ച മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ആണ് പുതിയ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിയമത്തിലെ സെക്ഷൻ 6 ബി പ്രകാരം അഞ്ച് വർഷം വരെ സേവനമനുഷ്ഠിച്ച എല്ലാ നിയമസഭാംഗങ്ങൾക്കും പ്രതിമാസം 36,000 രൂപ പെൻഷന് അർഹതയുണ്ട്. കൂടാതെ ഓരോ നിയമസഭാംഗത്തിനും ആദ്യ ടേമിൻ്റെ കാലയളവിനേക്കാൾ കൂടുതലായി എല്ലാ വർഷവും പ്രതിമാസം 1,000 രൂപ അധിക പെൻഷൻ നൽകുമെന്നും പറയുന്നു.
2024-25 ലെ സംസ്ഥാന സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിൽ
പാർട്ടിയുടെ വിപ്പ് ലംഘിച്ച് സഭയിൽ നിന്ന് വിട്ടുനിന്നതിന് നേരത്തെ ആറ് എംഎൽഎമാരെ ഹിമാചൽ സർക്കാർ അയോഗ്യരാക്കിയിരുന്നു. കോൺഗ്രസ് എംഎൽഎമാരായ സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യരാക്കിയിരുന്നത്.
Discussion about this post