കൊൽക്കത്ത: മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ച് കേസ് ഒതുക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ആരോപിച്ച് ട്രെയിനി ഡോക്ടറുടെ കുടുംബാംഗങ്ങൾ. ഇത് കൂടാതെ കൊൽക്കത്ത പോലീസ് പണം നൽകാൻ ശ്രമിച്ചതായും ഇരയുടെ പിതാവ് വെളിപ്പെടുത്തി.
“കേസ് ഒതുക്കാനാണ് പോലീസ് തുടക്കം മുതൽ ശ്രമിച്ചത്. മൃതദേഹം കാണാൻ അനുവദിക്കാത്തതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുമ്പോൾ പോലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നു. പിന്നീട്, മൃതദേഹം ഞങ്ങൾക്ക് കൈമാറിയപ്പോൾ, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു, അത് ഞങ്ങൾ ഉടൻ നിരസിച്ചു, ”ഇരയുടെ പിതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് 9 നാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ 31 കാരിയായ ട്രെയിനി വനിതാ ഡോക്ടറുടെ മൃതദേഹം അർദ്ധ നഗ്നമായ നിലയിൽ കണ്ടെത്തിയത്. മമതാ സർക്കാരിന്റെ പോലീസിൽ വിശ്വാസം ഇല്ലാത്തതിനാൽ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു .
Discussion about this post