ന്യൂഡൽഹി: യുഎസ് സന്ദർശനത്തിനിടെ ചിക്കാഗോ മിഷിഗൺ തടാകതീരത്തുകൂടെ സൈക്കിൾ സവാരി നടത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അദ്ദേഹം തന്നെയാണ് ഇത് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
വീഡിയോ ചർച്ചയാകുന്നതിനിടെ സ്റ്റാലിന്റെ പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘സഹോദരാ… എന്നാണ് നമ്മളൊരുമിച്ച് ചെന്നൈയിൽ സൈക്കിൾ ചവിട്ടുന്നത്’, എന്നാണ് രാഹുൽ കുറിച്ചത്. പിന്നാലെ രാഹുലിനെ ക്ഷണിച്ച് സ്റ്റാലിനും രംഗത്തെത്തി. ഒഴിവ് കിട്ടുന്ന സമയം ചെന്നൈയിൽ വരാനും സൈക്കിൾ ഒരുമിച്ച് ചവിട്ടിയ ശേഷം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാമെന്നും അദ്ദേഹം രാഹുലിനെ കമന്റിലൂടെ അറിയിച്ചു.ഒരു പെട്ടി മധുരപലഹാരങ്ങളാണ് കാത്തിരിക്കുന്നതെന്നും സ്റ്റാലിൻ കുറിച്ചു.
Discussion about this post