ന്യൂയോർക്ക്: കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ നാം എക്‌സ്പയറി ഡേറ്റ് പരിശോധിക്കാറുണ്ട്. കാരണം എക്‌സ്പയറി ഡേറ്റ് അഥവാ കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിക്കുന്നത് ശരീരത്തിന് വലിയ ദോഷം ചെയ്യുമെന്നാണ് നാം മനസിലാക്കിയിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഈ എക്‌സ്പയറി ഡേറ്റ് കൊണ്ട് അർത്ഥമാക്കുന്നത്?. കാലാവധി ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചാൽ ശരീരത്തിന് ദോഷം വരുമോ?. നമുക്ക് നോക്കാം.
യഥാർത്ഥത്തിൽ കാലാവധി കഴിഞ്ഞ് ഒരു വസ്തു ഉപയോഗിക്കാമോ എന്നത് ആ വസ്തുവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളിലും എക്‌സ്പയറി ഡേറ്റ് ഉണ്ടാകും. എന്നാൽ ഇവയിൽ ഭൂരിഭാഗം വസ്തുക്കളും ഇതിന് ശേഷം ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഉദാഹരണത്തിന് ഒരു എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ബിസ്‌ക്കറ്റിന് അതിന്റെ ക്രിസ്പിനസ് നഷ്ടമായേക്കാം. എന്നാൽ അത് കഴിക്കുന്ന കൊണ്ട് ശരീരത്തിന് ദോഷമില്ല. ഇതേസമയം പാൽ, മാംസം, മുട്ട തുടങ്ങിയവ എക്‌സ്പയറി ഡേറ്റിന് ശേഷം കഴിക്കരുത്. കാരണം ഇത്തരം ബാക്ടീരിയകൾ വളരുന്ന ഭക്ഷ്യവസ്തുക്കളാണ് ഇവ. അരി, പാസ്ത, ഗോതമ്പ് പൊടി, റവ എന്നിവ എക്‌സ്പയറി ഡേറ്റിന് ശേഷം ഉപയോഗിക്കുന്നത് നല്ലതല്ല.
സാധനങ്ങളിലെ എക്‌സ്പയറി ഡേറ്റ് എന്നത് എല്ലായ്‌പ്പോഴും വസ്തു കേടുവരുന്ന തിയതിയെ അല്ല സചിപ്പിക്കുന്നത്. മറിച്ച് അതൊരു മുന്നറിയിപ്പ് ആണ്. ചില സമയങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എക്‌സ്പയറി ഡേറ്റിന് മുൻപ് തന്നെ കേടുവരാറുണ്ട്.









Discussion about this post