തൊഴിലാളികളുടെ ക്ഷേമത്തിനായി വേറിട്ടൊരു ലീവ് നൽകി മാതൃകയായിരിക്കുകയാണ് ഒരു കമ്പനി. തായ്‌ലൻഡിലെ മാർക്കറ്റിംഗ് ഏജൻസിയായ വൈറ്റ്‌ലൈൻ ഗ്രൂപ്പാണ് വ്യത്യസ്ത നിറഞ്ഞ ഒരു ലീവ് കൊണ്ടുവന്നിരിക്കുന്നത്. അതും വേതനത്തോടുകൂടിയ ടിൻഡർ ലീവ് ആണ് നൽകുന്നത്. അമിത സമ്മർദ്ദവും ജോലിഭാരവും കാരണം പലവരു കോർപ്പറേറ്റ് ജോലികൾ ഉപേക്ഷിക്കുന്ന കാലത്താണ് ജീവനക്കാർക്ക് വെറൈറ്റി ലീവ് കമ്പനി നൽകുന്നത്. തൊഴിലിന് പുറമേ തൊഴിലാളികളുടെ പ്രണയം വിവാഹ ജീവിതം പ്രേത്സാപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഇത്തരൊരു തീരുമാനം.
അടുത്ത വർഷം ജൂലൈയ് മുതലാണ് ഇത് നിലവിൽ വരുന്നത്. ഡേറ്റിംഗ് ആപ്പായ ടിൻഡറിന്റെ ആറുമാസത്തെ ഗോൾഡ് പ്ലാറ്റിനം എന്നി സബ്‌സ്‌ക്രിപ്പ്ഷനുകൾക്കായി കമ്പനി തന്നെ പണമടയ്ക്കും. പ്രണയം തൊഴിലാളികളുടെ സന്തോഷം വർദ്ധിപ്പിക്കുമെന്നും ഇത് ഉത്പാദനക്ഷമത മെച്ചപ്പെടുത്തും . ഇതേ തുടർന്നാണ് ഇത്തരത്തലുള്ള ഒരു വെറൈറ്റി ലീവ് അനുവദിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഒരാളെ പ്രണയിക്കാനോ ഡേറ്റിംഗ് ചെയ്യാനോ തൊഴിലാളികൾക്ക് സൗജന്യമായി ആപ്പ് ഉപയോഗിക്കുന്നതിന് ലീവ് നൽകുമെന്നും കമ്പനി തങ്ങളുടെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വ്യക്തമാക്കുന്നു . അതും ശമ്പളത്തോടുകൂടിയ ലീവാണ് കമ്പനി നൽകുന്നത് എന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പ്രണയിക്കാൻ സമയം കിട്ടുന്നില്ല എന്ന് കമ്പനിയിലെ ഒരു യുവതിയുടെ പരാതിയെ തുടർന്നാണ് ഇത്തരമൊരു തീരുമാനം കമ്പനി രൂപികരിച്ചത്. എന്നാൽ ലീവ് ആവശ്യമുള്ളപ്പോൾ ഒരാഴ്ച മുൻപ് എങ്കിലും അറിയിക്കണം എന്ന് മാത്രം. പ്രൊബേഷൻ സമയം കഴിഞ്ഞവർക്ക് മാത്രമാണ് ടിൻഡർ ലീവ് അനുവദിക്കുകയുള്ളൂ എന്ന് കമ്പനി അറിയിച്ചു.
Discussion about this post