പെഡോംഗ്: സൈനികൾ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു. പശ്ചിമ ബംഗാളിലെ പെഡോംഗിൽ നിന്ന് സിക്കിമിലെ സുലുക്കിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടം. സിക്കിമിലെ പാക്യോംഗ് ജില്ലയില സിൽക്ക് റൂട്ട് എന്നറിയപ്പെടുന്ന റെനോക്ക് റോഗ്ലി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
മദ്ധ്യപ്രദേശിൽ നിന്നുള്ള മദ്ധ്യപ്രദേശിൽ നിന്നുള്ള പ്രദീപ് പട്ടേൽ, മണിപ്പൂർ സ്വദേശിയായ ഡബ്ല്യു പീറ്റർ, ഹരിയാനയിൽ നിന്നുള്ള ഗുർസേവ് സിംഗ്, തമിഴ്‌നാട് സ്വദേശിയായ സുബേദാർ കെ തങ്കപാണ്ടി എന്നിവരാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ ബിനാഗുരിയിൽ നിന്നുള്ള യൂണിറ്റിൽ നിന്നുള്ളവരാണ് എല്ലാ സൈനികരും.
റോഗ്ലി സംസ്ഥാന പാതയിൽ ദലോപ്ചന്ദ് ദാരയ്ക്ക് സമീപമുള്ള വെർട്ടിക്കൽ വീറിൽ വാഹനം റോഡിൽ നിന്നും തെന്നി മാറുകയും 800 അടി താഴ്ച്ചയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post