പത്ത് വർഷമായോ നിങ്ങൾ ആധാർ കാർഡ് എടുത്തിട്ട്. എടുത്തതിന് ശേഷം ആധാർ കാർഡ് പുതുക്കിയട്ടില്ലേ… ? എന്നാൽ അറിഞ്ഞോ… സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബർ 14 വരെയൊള്ളൂ.
സൗജന്യമായി പുതുക്കാനുള്ള സമയംകഴിഞ്ഞാൽ പിന്നീട് പുതുക്കാനായി 50 രൂപ ഫീസ് അടയ്‌ക്കേണ്ടി വരുന്നതാണ്. പുനർമൂല്യനിർണയത്തിനായി തിരിച്ചറിയൽ രേഖകളും വിലാസം തെളിക്കുന്ന രേഖകളും ഹാജരാക്കേണ്ടതാണ്. സ്വന്തമായും ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
ആധാർ കാർഡ് അപ്‌ഡേഷൻ ചെയ്യേണ്ടതിങ്ങനെ
*myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇതിൽ ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
*പ്രൊഫൈലിൽ കാണുന്ന ഐഡന്റിറ്റിയും വിലാസം സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുക.
*വിവരങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക.
*സമർപ്പിക്കേണ്ട രേഖകളും ഐഡന്റിറ്റി വിവരങ്ങളും വിലാസം സംബന്ധിച്ച രേഖകളും അപ്ലോഡ് ചെയ്യുക
*ഓരോ ഫയലും 2 എംബിയിൽ താഴെ വലിപ്പവും JPEG, PNG അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിലും ആണെന്ന് ഉറപ്പുവരുത്തുക
*നിങ്ങളുടെ ആധാർ വിവരങ്ങൾ അവലോകനം ചെയ്ത് സബ്മിറ്റ് ചെയ്യുക
Discussion about this post