ന്യൂഡൽഹി: ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിനെ എഐ 2024 ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുത്ത് ടൈം മാഗസിൻ. നിർമ്മിത ബുദ്ധിയിൽ ലോകത്തെ തന്നെ വൻ ശക്തികളിൽ ഒന്നായി വളർന്നു വരാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കിടയിലാണ് ഇന്ത്യയുടെ ഐ ടി മന്ത്രിക്ക് ഈ ബഹുമതി ലഭിക്കുന്നത്. ഇന്ത്യയുടെ നിർമ്മിത ബുദ്ധി കുതിപ്പിന് പുറകിലുള്ള നിർണ്ണായക ശക്തിയും അശ്വിനി വൈഷ്ണവ് ആണെന്ന് മാഗസിൻ വ്യക്തമാക്കി.
“വൈഷ്ണവിൻ്റെ നേതൃത്വത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആധുനിക AI സംവിധാനങ്ങളുടെ പ്രധാന ഘടകമായ അർദ്ധചാലക നിർമ്മാണത്തിനുള്ള മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായി രാജ്യം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഫാക്ടറികളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.”
സ്വകാര്യ മേഖലയിൽ ആവശ്യത്തിന് ഗവേഷണങ്ങൾ നടക്കാത്തതും, സെമി കണ്ടക്ടർ മേഖലയിൽ പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും, ഉയർന്ന നൈപുണ്യമുള്ള മാനവ വിഭവ ശേഷിയുടെ അഭാവവും അശ്വിനി വൈഷ്ണവ് നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും മാഗസിൻ വ്യക്തമാക്കി.
ജൂലൈയിൽ നടന്ന ഗ്ലോബൽ ഇന്ത്യഎഐ ഉച്ചകോടിക്ക് ഇന്ത്യയായിരുന്നു ആതിഥേയത്വം വഹിച്ചത് , 2,000-ലധികം AI വിദഗ്ധരും ഓപ്പൺഎഐ, മൈക്രോസോഫ്റ്റ് എന്നിവയുടെ മുൻനിര മേധാവികളും 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇതിൽ പങ്കെടുത്തു.
അശ്വിനി വൈഷ്ണവ് മുന്നിൽ നിന്നും നയിക്കുന്ന “ഇന്ത്യഎഐ” എന്ന സംരംഭത്തിലൂടെയാണ് ഇന്ത്യയുടെ AI സംരംഭങ്ങൾ’ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രാജ്യത്തിൻ്റെ കമ്പ്യൂട്ടിംഗ് കപ്പാസിറ്റി വർധിപ്പിക്കുന്നതിനായി മിക്ക AI സാങ്കേതികവിദ്യകൾക്കും ശക്തി പകരുന്ന 10,000-ലധികം ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റുകൾ സുരക്ഷിതമാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
നിർമ്മിത ബുദ്ധിയിൽ ഒരു വൻ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ പ്രയാണത്തിന് ചുക്കാൻ പിടിക്കുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൂർണ്ണ പിന്തുണയോടെ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ്. അദ്ദേഹത്തിന്റെ ഈ സമാനതകളില്ലാത്ത പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഇപ്പോൾ ടൈം മാഗസിൻ തിരഞ്ഞെടുപ്പോടെ ലഭിച്ചിരിക്കുന്നത്
Discussion about this post