തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഒരു ഭീകര ജീവിയാണ് തന്റെ നാട്ടുകാരനായ പിണറായി വിജയൻ. ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. കെ പിസി സിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന് ഒരെയൊരു ലക്ഷ്യമേയുള്ളു. ഞാൻ എന്റെ കുടുംബം എന്റെ സമ്പത്ത് എന്നത് മാത്രം. പിണറായി വിജയൻ രാജി വച്ചില്ലെങ്കിൽ അടിച്ചുപുറത്താക്കാൻ കേരളത്തിലെ ജനങ്ങൾ തന്നെ രംഗത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചക്കിക്കൊത്ത ചങ്കരൻ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പോലീസുകാർ. ഇവിടെത്തെ പോലീസിനെ പോലും മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. പോലീസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി രാജി വച്ച് പോണം. മക്കൾക്കും കുടുംബത്തിനും പണം ഉണ്ടാക്കുന്നതിനൊപ്പം നാട്ടിൽ ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള അവസരം കൂടെ ഒരുക്കണം എന്നും കെ സുധാകരൻ പറഞ്ഞു.
Discussion about this post