തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എ ഡി ജി പി അജിത് കുമാറിനെതിരെയും, പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും പി വി അൻവർ നൽകിയ പരാതി വിലവെക്കേണ്ടതില്ലെന്ന് സി പി എം. എഴുതി തന്ന പരാതിയിൽ പി ശശിയെ കുറിച്ച് ഒരു പരാമർശവും ഇല്ലെന്നും, മാദ്ധ്യമങ്ങളിൽ പറയുന്നതല്ലാതെ വസ്തു നിഷ്ഠമായതൊന്നും പരാതിയിൽ ഇല്ലെന്നും, സി പി എം സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നടിച്ചു.
അതെ സമയം അൻവർ ചെയ്തത്, ശരിയല്ല എന്ന ഒരു വികാരം സംഘടനാപരമായും സി പി എമ്മിനുണ്ട്. സി പി എം സംസ്ഥാന സമിതി അംഗമായ പി ശശിക്കെതിരെ, പാർട്ടി മെമ്പർ പോലുമല്ലാത്ത ഒരാൾ പരാതി ഉന്നയിച്ചു എന്ന നിലയിലാണ് പാർട്ടി ഇതിനെ കാണുന്നത്. പ്രതിപക്ഷത്തിന് ഒരു ആയുധം നൽകി എന്നാണ്. അത് കൊണ്ട് തന്നെ വരൂ ദിവസങ്ങളിൽ പാർട്ടിയുടെ കടുത്ത അച്ചടക്ക നടപടികൾ അൻവറിന് നേരിടേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്. ഇടതു മുന്നണി കൺവീനർ ടി പി രാമകൃഷ്ണനും, ഇപ്പോൾ സി പി എം സെക്രട്ടറിയും തുറന്നടിച്ചതോടെ, അൻവറിന്റെ കാര്യത്തിൽ എന്താകും എന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്.
Discussion about this post