ന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ അതിന്റെ സുവർണകാലത്തിലൂടെ കുതിയ്ക്കുകയാണ്. കമ്പനിയുടെ 4ജി വിന്യാസം രാജ്യത്ത് തകൃതിയായി പുരോഗമിക്കുകയാണ്. ഇതിനിടെ ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി കമ്പനിയെത്തി. ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിംഗ് നടക്കുന്നുവെന്നാണ് വാർത്ത. രാജ്യത്തെ ഇന്റർനെറ്റ് വേഗത മിന്നൽവേഗത്തിലാക്കുന്നതിന്റെ ചുവടുവയ്പ്പാണിത്.
4ജി പോലെ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജി ഉപയോ?ഗിച്ചാണ് ബിഎസ്എൻഎൽ 5ജി ഒരുക്കുന്നത്. മികച്ച വേ?ഗത്തിനായി കാത്തിരിക്കൂ എന്ന കുറിപ്പോടെ ഇതിന്റെ ദൃശ്യങ്ങൾ ബിഎസ്എൻഎൽ അധികൃതർ ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പൊതുമേഖല ടെലികോം കമ്പനിയായ എംടിഎൻഎല്ലിനെയും ടാ?ഗ് ചെയ്തുകൊണ്ടാണ് ബിഎസ്എൻഎല്ലിന്റെ ട്വീറ്റ്.
ഇടിമിന്നൽ ഇന്റർനെറ്റ് വേഗത ആസ്വദിക്കാൻ തയ്യാറായിക്കോളൂ എന്ന് ബിഎസ്എൻഎൽ ആഹ്വാനം ചെയ്യുന്നു. തദ്ദേശീയമായി വികസിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ബിഎസ്എൻഎൽ 4ജി വൈകിയത് എന്ന വിശദീകരണം നേരത്തെ പുറത്തുവന്നിരുന്നു.
Discussion about this post