മുംബൈ: ഗണേശ ചതുർത്ഥി ആശംസകള്‍ അറിയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ആശംസകൾ . ഗണേശ ചതുർത്ഥിയുടെ ഈ പുണ്യ വേളയിൽ, ഗണേശ ഭഗവാൻ നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ആരോഗ്യവും സ്നേഹവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ എന്നായിരുന്നു താരം കുറിച്ചത്.
‘ഗണേശ ചതുർത്ഥിയുടെ ഈ പുണ്യ വേളയിൽ, ഗണേശ ഭഗവാൻ നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ആരോഗ്യവും സ്നേഹവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ. പിന്നെ തീർച്ചയായും ഒരുപാട് മോദകങ്ങളും’- താരം കുറിച്ചു.
എന്നാൽ, ഗണേശ ചതുർത്ഥി ആശംസകൾ നേരുന്ന താരത്തിന്റെ പോസ്റ്റിനു താഴെ ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം. താരത്തിന്റെ പോസ്റ്റിനു താഴെ ഇസ്ലാമിസ്റ്റുകളുടെ കമന്റ്സുകൾ നിറഞ്ഞിരിക്കുകയാണ്. രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഷാരൂഖ് ഖാനെതിരെ തുടങ്ങിയിരിക്കുന്നത് . ബോയ്കോട്ട് ഷാരൂഖ് ഖാന്‍ എന്നുള്‍പ്പെടെയുള്ള കമന്റുകള്‍ ആണ് ഉയര്‍ന്നിരിക്കുന്നത്. താങ്കൾ മുസ്ലിം അല്ലെന്നും കമന്റ്സുകൾ നിറഞ്ഞിട്ടുണ്ട്. അതേസമയം, നിരവധി പേർ ഷാരൂഖ് ഖാനെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post