ചൈന: 58കാരന്റെ തൊണ്ടയിൽ പാറ്റ കുടുങ്ങി. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു തൊണ്ടയിൽ പാറ്റ കയറിയത്. തുടർന്ന് മൂനന് ദിവസത്തിനൊടുവിലാണ് പാറ്റയെ തൊണ്ടയിൽ നിന്നും നീക്കം ചെയ്തത്. ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഹൈക്കൗവിൽ നിന്നുള്ള വ്യക്തിക്കാണ് ദുരനുഭവം ഉണ്ടായത്.
ചൈനയിൽ നിന്നുള്ള വ്യക്തിക്കാണ് ദുരനുഭവമുണ്ടായത്. രാത്രിയിൽ മൂക്കിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നി ഞെട്ടിയുണരുകയായിരുന്നു. ഉണർന്നപ്പോഴേക്കും ഇത് തൊണ്ടയിലേക്ക് വീഴുന്നത് പോലെ തോന്നി. തുടർന്ന് വല്ലാത്ത ചുമയും തുടങ്ങി. എന്നാൽ, തൊണ്ടയിൽ തോന്നിയ തടസം നീക്കം ചെയ്യാൻ കഴിയാതെ വന്നതോടെ, ഇയാൾ വീണ്ടും ഉറങ്ങി.
പിറ്റേന്നും തൊണ്ടയിൽ ബുദ്ധിമുട്ട് തോന്നിയെങ്കിലും അദ്ദേഹം അത് അവഗണിച്ചു. എന്നാൽ, തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ വായിൽ നിന്നും ദുർഗന്ധം വരാൻ തുടങ്ങി. വായുടെ ശുചിത്വം എത്ര പാലിച്ചിട്ടും ദുർഗന്ധം മാറിയില്ല. പിന്നീട്, മഞ്ഞ നിറത്തിൽ കഫം വരാനും തുടങ്ങിയതോടെ, അദ്ദേഹം വൈദ്യസഹായം തേടുകയായിരുന്നു.
ആശുപത്രിയിലെത്തിയ ഇയാളുടെ ശ്വാസകോശം പരിശോധിച്ചെങ്കിലും കാര്യമായ ഒന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് നെഞ്ചിന്റെ സ്‌കാൻ എടുത്ത് വിശദമായ പരിശോധനയിലാണ് വലതുവശത്തെ ശ്വാസകോശത്തിന്റെ ഭാഗത്തായി എന്തോ തടഞ്ഞ് കിടക്കുന്നതായി കണ്ടെത്തിയത്. എന്നാൽ, ഈ വസ്തു കഫത്തിൽ പുതഞ്ഞ് കിടക്കുകയായിരുന്നു. ഇത് നീക്കം ചെയ്തു നോക്കിയപ്പോഴാണ് പാറ്റയെ ഇതിൽ കണ്ടെത്തിയത്.
പിന്നീട് ഡോക്ടർമാർ ഇതിനെ പുറത്തെടുക്കുകയായിരുന്നു. പാറ്റയെ നീക്കം ചെയ്തതോടെ, ദുർഗന്ധവും ഇല്ലാതായതായി ഡോക്ടർമാർ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Discussion about this post