ഹൈദരാബാദ് : മൂർഖൻ പാമ്പിന്റെ തല വായിലാക്കി വീഡിയോ പകർത്തുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം . വൈറലാവാൻ വേണ്ടിയാണ് യുവാവ് മൂർഖൻ പാമ്പിന്റെ തല വായിലാക്കിയത്. 20 കാരനായ ശിവരാജാണ് മരിച്ചത്. തെലങ്കാനയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് സംഭവം.
രണ്ട് മീറ്റർ നീളമുള്ള പാമ്പിനെയാണ് ഇയാൾ പിടികൂടിയത്. ശേഷം ഫോട്ടോയും വീഡിയോയും പകർത്താൻ തുടങ്ങി. പാമ്പിന്റെ തല വായിലിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് നാവിൽ കടിച്ചത്.
സംഭവം നടന്ന ഉടൻ തന്നെ ശിവാരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിക്കുകയായിരുന്നു. ശിവരാജിന്റെ പിതാവ് ഒരു പാമ്പുപിടിത്തക്കാരനാണ്. അദ്ദേഹത്തിന്റെ അടുത്തുനിന്ന് ശിവരാജ് പാമ്പിനെ പിടികൂടാൻ പരീശീലനം നേടിയിട്ടുണ്ട്.
Discussion about this post