ശ്രീനഗർ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്നും ബിജെപി അതിന് അനുവദിക്കില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാക് അധിനിവേശ കശ്മീരിലെ ആളുകളെ ഇന്ത്യയുമായി കൂട്ടിച്ചേർക്കുന്നതിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.നമ്മുടെ ഗവൺമെന്റ് ആർട്ടിക്കിൾ 370 റദ്ദാക്കി. ജമ്മു കശ്മീർ കത്തിക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകി. ഞങ്ങൾ തീരുമാനവുമായി മുന്നോട്ട് പോയി അത് നീക്കം ചെയ്തു. ഒരു വെടിയുണ്ട പോലും ഉതിർത്തില്ല. അത് പുനഃസ്ഥാപിക്കാൻ ആർക്കും ധൈര്യമില്ല. ബി.ജെ.പി ഉള്ളത് വരെ ഭൂമിയിലെ ഒരു ശക്തിക്കും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പിഒകെയിലെ നിവാസികളെ പാകിസ്താൻ വിദേശികളായാണ് കാണുന്നത്. പക്ഷേ അതിൽ നിന്നും വ്യത്യസ്തമായി അവരെ തങ്ങളുടെ സ്വന്തമായാണ് ഇന്ത്യ കാണുന്നത്. ജമ്മുകശ്മീരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ പിന്തുണയ്ക്കുക, അതുവഴി ഞങ്ങൾക്ക് ഈ മേഖലയിൽ വൻതോതിലുള്ള വികസനം സുഗമമാക്കാൻ കഴിയും. വളരെയധികം വികസനം ഉണ്ടാകും, ഇത് കാണുമ്പോൾ ജീഗ ലെ ആളുകൾ പറയണം, ഞങ്ങൾക്ക് പാകിസ്താന്റെ ഭാഗമായി ജീവിക്കാൻ താൽപ്പര്യമില്ലെന്നും പകരം ഇന്ത്യയുടെ ഭാഗമാഗണമെന്നും പറയും.
ഞങ്ങൾ നിങ്ങളെ ഞങ്ങളുടെ സ്വന്തമായാണ് കണക്കാക്കുന്നത്, അതിനാൽ വന്ന് ഞങ്ങളോടൊപ്പം ചേരൂ,’ അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post