അനേകം അത്ഭതങ്ങൾ നിറഞ്ഞതാല്ലേ നമ്മുടെ ഭൂമി. മലകൾ,കാടുകൾനദികൾ കടലുകൾ മരുഭൂമികൾ,പക്ഷികൾമൃഗങ്ങൾ,മഴ,മഞ്ഞ്,വെയിൽ… അങ്ങനെ അങ്ങനെ വൈവിധ്യങ്ങളാൽ സമ്പന്നം. വിസ്മയങ്ങളുടെ പറുദീസ. നാം കേട്ടാൽ വിശ്വസിക്കാൻ പോലും കൂട്ടാക്കാത്ത അനേകം പ്രതിഭാസങ്ങൾ ഭൂമിയിലുണ്ട്. അത്തരത്തിലൊന്നാണ് മഴ പെയ്യാത്ത ഒരു ഗ്രാമം. ഏതെങ്കിലും മരുഭൂമിയ്ക്ക് സമീപത്തെ ഗ്രാമാണെന്ന് ഊഹിച്ചെങ്കിൽ തെറ്റി.ജനവാസമുള്ള ഒരു നാട്ടിലാണ് മഴയെത്താത്തത്.യെമൻ തലസ്ഥാനമായ സനയ്ക്കും അൽ ഹുദൈദയ്ക്കും ഇടയിലുള്ള പർവതപ്രദേശമായ ജബൽ ഹരാസിലെ സനാ ഗവർണറേറ്റിൽ പടിഞ്ഞാറ് ഭാഗത്തുള്ള അൽ ഹുതൈബ് (Al Hutaib Village) ഗ്രാമമാണ് ആ മഴപെയ്യാ ഗ്രാമം. അത് തന്നെയാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത.
ആദ്യ കാഴ്ചയിൽ സാധാരണ ഒരു ഗ്രാമം പോലെയാണ് അൽ ഹുതൈബ് തോന്നിക്കുക. സമുദ്രനിരപ്പിൽ നിന്ന് 3,200 മീറ്റർ വരെ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചുവന്ന മൺക്കല്ലുകളാൽ നിറഞ്ഞ ഭൂപ്രകൃതി. നിറയെ കുന്നും മലകളും അവയ്ക്കിടയിൽ നിർമിച്ച വീടുകളും. കൂടാതെ, ചരിത്ര നിർമിതികളും ധാരാളമുണ്ട്
‘അൽ-ബോറ അല്ലെങ്കിൽ അൽ-മുഖർമ്മ’ എന്ന വിഭാഗത്തിൽപെടുന്ന ആളുകളാണ് ഇവിടെ വസിക്കുന്നത്. യെമൻ കമ്മ്യൂണിറ്റികൾ എന്നും ഇവർ അറിയപ്പെടുന്നു. മൂന്നാമത്തെ ദാവൂദി ബൊഹ്റ ദായി അൽ-മുത്ലഖ് ഹാതിം ഇബ്നു ഇബ്രാഹിമിന്റെ ശവകുടീരം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 3,200 മീറ്റർ ഉയരത്തിലാണ് ഗ്രാമം. മേഘങ്ങൾക്ക് മുകളിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതിനു താഴെയാണ് മേഘങ്ങൾ രൂപപ്പെടുന്നതും മഴ പെയ്യുന്നതും. മഴയില്ലെങ്കിലും ഗ്രാമത്തിലെ കാലാവസ്ഥ ഊഷ്മളമാണ്. രാവിലെകളിൽ കൊടും തണുപ്പും പിന്നീടങ്ങോട്ട് ഭീകരമായ ചൂടും.
ഈ ഗ്രാമം ഒരിക്കൽ അൽ- സുലൈഹി ഗോത്രത്തിൻറെ ശക്തികേന്ദ്രമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായാണ് അവർ ഈ പ്രദേശത്ത് ഇത്രയും ഉയരത്തിൽ ഈ ഗ്രാമം നിർമിച്ചത്.
Discussion about this post