എറണാകുളം : പൂ പറയ്ക്കാനും പൂക്കളം ഒരുക്കാനുമുള്ള തിരക്കിലായിരിക്കും മിക്ക മലയാളികളും . എന്നാൽ ഇതിന് ഒന്നും സമയം ഇല്ലാത്തവർ നിരവധി പേരാണ്. ഇനി പുക്കളം ഒരുക്കാൻ കടയിൽ പോയി പൂ ഒന്നും വാങ്ങി പൈസ കളയേണ്ട… ഇപ്പോൾ പൂക്കളം തന്നെ വാങ്ങാം. അതും പല വർണ്ണത്തിലും ഡിസൈനുകളിലും നല്ല ഭംഗിയുള്ള പൂക്കളം തന്നെ സ്വന്തമാക്കാം . ദേ ഇപ്പോൾ വിപണിയിൽ താരമായി മാറിയിരിക്കുകയാണ് ഇൻസ്റ്റന്റ് പൂക്കളം
ബാംഗ്ലൂരിൽ നിന്നാണ് പൂക്കളം എത്തുന്നത്. ഒന്നിന് 700 രൂപ മുതലാണ് വില. പൂക്കളം തേടിയെത്തുന്നവർ ഏറെയെന്നാണ് കച്ചവടക്കാർ പറയുന്നത്. കടകൾക്കൊപ്പം വീടുകളിലേക്കും പൂക്കളങ്ങൾ വാങ്ങുന്നവരുണ്ട്. ഈ വർഷം ആദ്യമായിട്ടാണ് ഇൻസ്റ്റന്റ് പൂക്കളമെത്തുന്നത് . വാങ്ങിവെച്ച 50 പീസിൽ 37 എണ്ണവും വിറ്റുപോയി എന്നാണ് ചാലയിലെ കച്ചവടക്കാർ പറയുന്നത്.
എന്നാൽ കുറച്ച് കഷ്ടപ്പെട്ട് തൊടിയിൽ നിന്ന് പൂ നുള്ളി ഒരുക്കുന്ന പൂക്കളത്തിന്റെ തൃപ്തി ഒന്നും കിട്ടില്ല എന്നാണ് ആളുകൾ പറയുന്നത്. എന്നിരുന്നാലും ഒന്നിനും സമയം ഇല്ലാത്തവർക്ക് വലിയൊരു ഉപകാരം തന്നെയാണ് ഈ പൂക്കളങ്ങൾ.













Discussion about this post