ന്യൂഡൽഹി:ഇന്ത്യൻ സൈന്യത്തിന് വാഹനങ്ങൾ സമ്മാനിച്ച് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ റെനോ ഇന്ത്യ.ഇന്ത്യൻ ആർമി നോർത്തേൺ കമാന്റഡിന്റെ 14 കോർപ്സിനാണ് റെനോ ഈ വാഹനങ്ങൾ സമ്മാനിച്ചിരിക്കുന്നത്.കൈഗർ, ക്വിഡ്, ട്രൈബർ എന്നീ മോഡലുകളാണ് സൈന്യത്തിനായി നൽകിയിരിക്കുന്നത്.
രാജ്യത്തിന് സുരക്ഷ ഉറപ്പാക്കുന്നവരുടെ ക്ഷേമം ഞങ്ങളുടെ പ്രതിബദ്ധതയാണെന്നാണ് കാറുകൾ സമ്മാനിച്ചുകൊണ്ട് റെനോ പ്രതികരിച്ചത്.നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതിനൊപ്പം അവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള റെനോ ഇന്ത്യയുടെ നന്ദിയും കടപ്പാടുമാണ് ഈ വാഹനങ്ങൾ സമ്മാനിക്കുന്നതിലൂടെ അറിയിക്കുന്നതെന്ന് റെനോ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് മേധാവി സുധീർ മൽഹോത്ര വ്യക്തമാക്കി.
Discussion about this post