ലക്‌നൗ: ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ഒരു പ്രാദേശിക സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവിനെതിരെ 18 കാരിയായ യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തതിന് കേസെടുത്തതായി പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്ത് ദേശീയ മാദ്ധ്യമങ്ങൾ. അതെ സമയം സമാജ് വാദി പാർട്ടി നേതാവ് വിരേന്ദ്ര പാൽ, പീഡനത്തിനിരയായ യുവതിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുയരുന്നുണ്ട്.
ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പാൽ തൻ്റെ കാറിൽ കയറ്റിക്കൊണ്ടുപോയി, അവിടെ മയക്കമരുന്ന് കലർത്തിയ ശീതളപാനീയം നൽകുകയും ബലമായി ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് സിംഗ് പറഞ്ഞു
ബലാത്സംഗം ചെയ്തത് ഇയാൾ ചിത്രീകരിച്ചിരുന്നു. ആ വീഡിയോ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്ത് വീണ്ടും ചൂഷണം ചെയ്തു. ഇത് കൂടാതെ 4 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്.
അഭിഭാഷകൻ കൂടിയായ പാൽ ഒരു വർഷത്തോളം യുവതിയെ ബലാത്സംഗം ചെയ്തുവെന്നും ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും മൗവിലെ കോട്വാലി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസ് അനിൽ കുമാർ സിംഗ് പറഞ്ഞു. അതേസമയം ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിംഗ് കൂട്ടിച്ചേർത്തു.
Discussion about this post