ന്യൂഡൽഹി: തൻ്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് നടൻ അമീർ ഖാൻ. അദ്ദേഹം തന്റെ സഹോദരി നിഖത്തിൻ്റെ വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷത്തിൽ പങ്കെടുക്കുന്ന ഫോട്ടോകളാണ് ഇപ്പൊ സമൂഹ മാദ്ധ്യമങ്ങളിൽ വയറൽ ആകുന്നത്.
കുടുംബത്തോടൊപ്പം ചേർന്നു അവരുടെ സന്തോഷത്തിലും ഊഷ്മളതയിലും ആഹ്ലാദിക്കുന്ന നടനെ നിരവധി ഫോട്ടോഗ്രാഫുകളിൽ കാണാം. ഇത് കൂടാതെ പരമ്പരാഗത ആചാരങ്ങളിലും നടൻ പങ്കെടുക്കുന്നതും ചിത്രങ്ങളിലുണ്ട്.
ആമിർ തൻ്റെ സഹോദരിക്കും ഭർത്താവ് സന്തോഷ് ഹെഗ്‌ഡെക്കുമൊപ്പം മുംബൈയിലെ വസതിയിൽ ഉത്സവം ആഘോഷിക്കുന്നതിൻ്റെ നിരവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്. ഒരു ചിത്രത്തിൽ, ആമിറിനൊപ്പം അദ്ദേഹത്തിൻ്റെ ഇളയ മകൻ ആസാദ് റാവു ഖാനും പൂജയിൽ പങ്കെടുക്കുന്നത് കാണാം.
Discussion about this post