കാൻബെറ : കുഞ്ഞിന്റെ മുകളിൽ ചൂടു കാപ്പിയൊഴിച്ച് രാജ്യം വിട്ട് 33കാരൻ. ഒമ്പത് മാസം പ്രായമുള്ള ആൺകുട്ടിയുടെ ശരീരത്തിലാണ് ഇയാൾ ചൂട് കാപ്പിയൊഴിച്ചത്. കുഞ്ഞിന്റെ മുഖത്തും കൈകാലുകളിലും ഗുരുതരമായ പൊള്ളലേറ്റു. ബ്രിസ്ബേനിലാണ് സംഭവം.
കഴിഞ്ഞ മാസമാണ് സംഭവം നടക്കുന്നത്. 33-കാരന് വേണ്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട് ക്വീൻസ്ലാൻഡ് പോലീസ് . ഗുരുതരമായ ദേഹോപദ്രവം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളുടെ പേരിൽ, ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷം പ്രതി സിഡ്നി വിമാനത്താവളത്തിൽ നിന്ന് രാജ്യം വിട്ടു എന്നാണ് വിവരം.
ആഗസ്റ്റ് 31-ന് സബർബൻ പാർക്കിൽ കുഞ്ഞുമായി പിക്നിക്കിന് വന്നതായിരുന്നു കുടുംബം. ഒരാൾ കുട്ടിയുടെ അടുത്തേക്ക് വരുകയും കയ്യിൽ ഉണ്ടായിരുന്ന ചൂട് കാപ്പി കുഞ്ഞിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു എന്നാണ് ദൃക്ക്‌സാക്ഷികൾ പറയുന്നത്. എന്നാൽ കുഞ്ഞിന്റെ ദേഹത്തേക്ക് ചൂട് കാപ്പി ഒഴിക്കാൻ കാരണം എന്താണ് എന്ന് വ്യക്തമല്ല.
പ്രതി ഏത് രാജ്യത്തേക്കാണ് ഒളിച്ചോടിയതെന്ന് പോലീസിന് അറിയാമെന്നും അയാളുടെ പേരും അറിയാമെന്നും പോലീസ് അറിയിച്ചു. എന്നാൽ ഈ സമയത്ത് വിവരങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post