മുംബൈ: കുടുംബത്തോടൊപ്പം വിനായക ചതുർത്ഥി ആഘോഷിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. മുംബൈയിലെ താരത്തിന്റെ വസതിയിലാണ് താരം ഗണേശോത്സവം ആഘോഷിച്ചത്. ഗണേശ വിഗ്രഹ നിമഞ്ജന യാത്രയിൽ സഹോദരിയോടും സുഹൃത്തുക്കളോടുമൊപ്പം ധോൽ സംഗീതത്തിന് ചുവടുകൾ വക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വിനായക ചതുർത്ഥി ആശംസകൾ നേർന്നുകൊണ്ട് താരം ഇതിന്റെയെല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. താരത്തിന്റെ സഹോദരി അർപ്പിത ഖാൻ, സഹോദരൻ ആയുഷ് ശർമ, അർബാസ് ഖാൻ, ഹെലൻ മറ്റ് കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം ചുവടുകൾ വയയ്ക്കുകയും ഗണേശ വിഗ്രഹത്തിൽ ആരതി ഉഴിയുകയും ചെയ്യുന്ന താരത്തെ വീഡിയോയിൽ കാണാം. സൽമാൻ ഇതിന് പിന്നാലെ നിമഞ്ജനവും പൂർത്തിയാക്കുന്നുണ്ട്.
ഹിമേഷ് റെഷാമിയ, വരുൺ ശർമ, സംഗീത ബിജ്‌ലാനി എന്നിവരും പൂജയിലും പിന്നീടുള്ള നിമഞ്ജനത്തിലും പങ്കെടുത്തിരുന്നു. ശനിയാഴ്ച മുകേഷ് അംബാനിയും നിത അംബാനിയും ചേർന്ന് നടത്തിയ ഗണേശോത്സവത്തിൽ സൽമാൻ ഖാൻ പങ്കെടുത്തിരുന്നു.
Discussion about this post