എറണാകുളം : ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആനകളെ കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നത് താത്കാലികമായി തടഞ്ഞത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.
കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 154 ആനകൾ ചെരിഞ്ഞതായി ഹൈക്കോടതി നിരീക്ഷിച്ചു. ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് തടഞ്ഞിരിക്കുന്നത്.
Discussion about this post