ബംഗളൂരൂ : രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ നാല് പ്രതികൾക്കെതിരെ എൻ ഐ എ കുറ്റപത്രം സമ്മർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമ്മർപ്പിച്ചത്. മുസ്സവിർ ഹുസൈൻ ഷാസിബ് അബ്ദുൾ മദീൻ അഹമ്മദ്, താഹ മാസ് മുനീർ അഹമ്മദ് ,മുസമ്മീർ ഷരീഫ് എന്നിവർക്കെതിരെയാണ് പ്രത്യേക കോടതിയിൽ കുറ്റപത്രം സമ്മർപ്പിച്ചത്.
അയോദ്ധ്യാ പ്രതിഷ്ഠാദിനത്തിൽ ബിജെപി ഓഫീസിൽ സ്‌ഫോടനം നടത്താൻ പ്രതികൾ ശ്രമിച്ചിരുന്നു .എന്നാൽ അന്ന് കൃത്യം നടത്താൻ കഴിയാതെ മടങ്ങുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അത് നടക്കാതെ പോയതോടെയാണ് രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയതെന്നും എൻ ഐഎ കോടതിയിൽ അറിയിച്ചു. കൂടാതെ ഇവർ ശിവമൊഗ്ഗ സ്വദേശികളായ താഹയും ഷസീബും കൃത്രിമ പേരുകളിൽ ഇന്ത്യൻ സിംകാർഡും ബാങ്ക് അക്കൗണ്ടും തരപ്പെടുത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
മാർച്ച് ഒന്നിനാണ് ബംഗളൂരൂ വൈറ്റ് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയത്. അതിൽ 9 പേർക്ക് പരിക്കേറ്റു . കഫേയുടെ ഒരു ഭാഗം പൂർണമായി തകർന്നു. ഒന്നാം പ്രതി ഹുസൈൻ ഷാസിബാണ് കഫേയിൽ ബോംബ് സ്ഥാപിച്ചത്. സ്‌ഫോടനം നടന്ന് 42 ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
Discussion about this post