ജയ്പൂർ: കാർപ്പൂരിന് പിന്നാലെ രാജസ്ഥാനിലും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. രാജസ്ഥാനിലെ അജ്മീറിലെ റെയിൽവേ ട്രാക്കിൽ സിമർന് കട്ടകൾ കണ്ടെത്തി. 70 കിലോയോളം ഭാരമുള്ള രണ്ട് സിമന്റ് കട്ടകളാണ് കണ്ടെത്തിയത്. വലിയ അപകടമാണ് ഒഴിവായത്.
ഞായറാഴ്ച്ച രാത്രി 10.30 ഓടെയാണ് സംഭവം. ട്രാക്കിൽ സിമന്റ് കട്ടകൾ കണ്ടതോടെ, ലോക്കോ പൈലറ്റ് ട്രെയിന നിർത്തുകയും സിമന്റ് കട്ടകൾ നീക്കം ചെയ്യുകയുമായിരുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവായത്. കട്ടകൾ നീക്കം ചെയ്ത് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് കാൺപൂരിൽ റെയിൽവേ ട്രാക്കിൽ വച്ചിരുന്ന ഗ്യാസ് സിലിണ്ടർ കാളിന്ദി എക്‌സ്പ്രസ് ഇടിച്ചു തെറിപ്പിച്ചത്. ട്രാക്കിലിൽ കിടക്കുന്ന സിലിണ്ടർ ശ്രദ്ധയിൽ പെട്ടെങ്കിലും ലോക്കോ പൈലറ്റിന് പെട്ടെന്ന് ട്രെയിൻ നിർത്താൻ കഴിയാതെ വന്നതോടെ സിലിണ്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു കുപ്പി പെട്രോൾ, തീപ്പെട്ടി എന്നിവയും ട്രാക്കിൽ നിന്നും കണ്ടെത്തിയിരുന്നു.
ട്രെയിനിന് നേരെയുള്ള അട്ടിമറി ശ്രമമാണെന്ന് സംശയിക്കുന്നതായി ഇന്നലെ റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് വ്യക്തമാക്കിയിരുന്നു. സംഭവം ആശങ്ക ജനിപ്പിക്കുന്നതാണെന്നും അന്വേഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post