പുതുതായി ഒരുവാഹനം വാങ്ങുന്നതിന് മുൻപ് നമ്മൾ ആ വാഹനത്തിന്റെ പ്രത്യേകതകൾ പരിശോധിക്കാറില്ലേ. പ്രധാനമായും നോക്കുന്നത് മൈലേജാണ്. എത്ര കിലോമീറ്റർ കിട്ടും എന്നാണ് കാറും ബൈക്കും വാങ്ങുന്ന സാധാരണക്കാർ ചിന്തിക്കുക. എന്നാൽ എപ്പോഴെങ്കിലും വിമാനത്തിന്റെയും ട്രെയിനിന്റെയും മൈലേജിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നമ്മൾ സാധാരണക്കാർ ദൂരയാത്രക്കായി അധികവും ഉപയോഗിക്കുന്ന ട്രെയിനിന്റെ മൈലേജിനെ കുറിച്ച് അറിയാം.
ഒരു ട്രെയിൻ ഒരു കിലോമീറ്റർ ഓടിക്കാൻ എത്ര ഡീസൽ വേണമെന്ന് നോക്കാം. അപ്പോൾ ഉയരുന്ന ചോദ്യം ട്രെയിനുകൾ ഇലക്ട്രിക് കരുത്തിൽ അല്ലേ ഓടുന്നതെന്നാവും. എന്നാൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വിവിധ തരം ലോക്കോമോട്ടീവുൾ ഇന്ത്യൻ റെയിൽവേയുടെ കീഴിലുണ്ട്. ഓരോ ട്രെയിനിന്റെയും തരത്തിന് അനുസരിച്ച് മൈലേജും വ്യത്യസ്തമായിരിക്കും. അതായത് 12 കോച്ചുകളുള്ള ഒരു പാസഞ്ചർ ട്രെയിനിന് ഒരു കിലോമീറ്റർ ഓടാൻ 6 ലിറ്റർ ഇന്ധനമാണ് ആവശ്യമായി വരുന്നത്. അതുപോലെ 24 കോച്ചുകളുള്ള ഒരു സൂപ്പർഫാസ്റ്റ് ട്രെയിനിന് പോലും ഒരു കിലോമീറ്റർ മൈലേജ് ലഭിക്കാൻ 6 ലിറ്റർ ഡീസൽ വേണ്ടിവരും.12 കോച്ചുകളുള്ള ഒരു എക്സ്പ്രസ് ട്രെയിനിന് അതിന്റെ പ്രവർത്തനത്തിന് കിലോമീറ്ററിന് 4.5 ലിറ്റർ ഇന്ധനം മാത്രമേ ആവശ്യമുള്ളൂ.
പാസഞ്ചർ ട്രെയിനുകൾ അവരുടെ റൂട്ടുകളിൽ കൂടുതൽ സ്റ്റോപ്പുകളുള്ളതിനാൽ ഇടയ്ക്കിടെ നിർത്തേണ്ടി വരും. ആയതിനാൽ ഇന്ധനക്ഷമത വളരെ കുറവായിരിക്കും. ഇടയ്ക്കിടെ സ്റ്റോപ്പുകൾ ചെയ്യേണ്ടതിന്റെ ആവശ്യകത, ഉയർന്ന വേഗത കൈവരിക്കാനുള്ള ലോക്കോമോട്ടീവിന്റെ കഴിവിനെ പരിമിതപ്പെടുത്തുന്നുണ്ട്. ഇത് ആക്‌സിലറേറ്ററിന്റെയും ബ്രേക്കിന്റെയും വർദ്ധിച്ച ഉപയോഗത്തിലേക്ക് നയിക്കുന്നു. തൽഫലമായി ഇന്ധന ഉപഭോഗം വർദ്ധിക്കുകയും മൈലേജ് കുറയുകയും
ട്രെയിനുകളുടെ ഡീസൽ എഞ്ചിൻ മണിക്കൂറുകളോളും ഒരേ സ്ഥലത്ത് സ്റ്റാർട്ട് ചെയ്ത് വയ്ക്കുന്നത് ഇന്ത്യയിൽ സ്ഥിരം കാഴ്ചയാണ്. ഇതിന് പിന്നിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. ഡീസൽ എഞ്ചിൻ ഓഫ് ചെയ്തിട്ടാൽ ബ്രേക്ക് പൈപ്പിന്റെ സമ്മർദ്ദം വലിയ തോതിൽ കുറയുന്നു എന്നതാണ് ഒന്നാമത്തെ കാരണം. സാധാരണ ഗതിയിൽ ഒരു ഡീസൽ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ 20 മുതൽ 25 വരെ മിനിറ്റുകൾ വേണ്ടി വരുമെന്നതാണ് അടുത്ത കാരണം.
Discussion about this post