അപ്പോഫിസ് എന്ന ഛിന്നഗ്രഹം നിസാരക്കാരനല്ലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒയും. കുറച്ചുകാലമായി ഛിന്നഗ്രഹത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഇസ്രോ. നിലവിൽ ഭൂമിയ്ക്ക് നേരെ കുതിച്ചുകൊണ്ടിരിക്കുന്ന ഈ ഛിന്നഗ്രഹം 2019 ഏപ്രിൽ 12 ന് ഭൂമിയ്ക്കരികെ എത്തുമെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്.
മനുഷ്യരാശി നേരിടുന്ന ഭീഷണികളിലൊന്നാണ് വലിയ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയെന്ന് ഇസ്രോ മേധാവി എസ് സോമനാഥ് പറഞ്ഞു. ഐഎസ്ആർഒയുടെ നെറ്റ് വർക്ക് ഫോർ സ്പേസ് ഒബ്ജക്ട്സ് ട്രാക്കിങ് ആന്റ് അനാലിസിസ് (നേത്ര) പദ്ധതിയിലൂടെ അപ്പോഫിസിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നമുക്ക് ജീവിക്കാൻ ഒരേയൊരു ഭൂമി മാത്രമേയുള്ളൂ എന്നും. അപ്പോഫിസ് ഉയർത്തുന്ന ഭീഷണിയും ഭാവി ഭീഷണികളും തടയാൻ ഇന്ത്യ എല്ലാ രാജ്യങ്ങളുമായി സഹകരിക്കുമെന്നും എസ്.സോമനാഥ് പറഞ്ഞു.
140 മീറ്ററിലേറെ വലിപ്പമുള്ള ഭൂമിക്കരികിലൂടെ കടന്നുപോവുന്ന ഛിന്നഗ്രഹങ്ങളെ അപകടസാധ്യതാ ഗണത്തിലാണ് ഉൾപ്പെടുത്തുക. അപ്പോഫിസിന്റെ വ്യാസം 340 മീറ്റർ മുതൽ 450 മീറ്റർ വരെയാണ്. ഇന്ത്യയിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തേക്കാളും വലുതാണിത്.
Discussion about this post